|

വയനാട്ടില്‍ സി.പി.ഐ.എം നേതാവ് പാര്‍ട്ടി വിട്ടു; കോണ്‍ഗ്രസില്‍ ചേരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: വയനാട്ടില്‍ സി.പി.ഐഎം നിയന്ത്രണത്തിലുള്ള എ.കെ.എസ് സംസ്ഥാനസെക്രട്ടറിയും ആദിവാസി അധികാര്‍ മഞ്ച് അഖിലേന്ത്യ ഉപാധ്യക്ഷനുമായ ഇ.എ ശങ്കരന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഉടന്‍ തന്നെ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ പുല്‍പ്പള്ളി സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗം കൂടിയാണ് ഇ.എ ശങ്കരന്‍. കോണ്‍ഗ്രസ് വിട്ട എം.എസ് വിശ്വനാഥന്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്.

ആദിവാസി പ്രശ്‌നങ്ങള്‍ നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും പരിഹാരമുണ്ടായില്ലെന്നും ഇ.എ ശങ്കരന്‍ പറഞ്ഞു. ആദിവാസി വിഭാഗത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Video Stories