മുതിര്‍ന്ന സി.പി.ഐ.എം നേതാവ് കെ. വരദരാജന്‍ അന്തരിച്ചു; മരണം തമിഴ്‌നാട്ടിലെ കരൂരില്‍
national news
മുതിര്‍ന്ന സി.പി.ഐ.എം നേതാവ് കെ. വരദരാജന്‍ അന്തരിച്ചു; മരണം തമിഴ്‌നാട്ടിലെ കരൂരില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th May 2020, 5:50 pm

ചെന്നൈ: സി.പി.ഐ.എം മുതിര്‍ന്ന നേതാവും മുന്‍ പൊളിറ്റ് ബ്യൂറോ അംഗവുമായ കെ. വരദരാജന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു, ശ്വസന സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കരൂരിലായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ തിരുച്ചിറപ്പള്ളിയില്‍ നടക്കും.

1946ല്‍ തമിഴ്‌നാട്ടിലെ തൃച്ചിയിലായിരുന്നു ജനനം. നിരവധി കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വരദരാജന്‍ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയായിരുന്നു.

1972ല്‍ സി.പി.ഐ.എം തമിഴ്‌നാട് സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും കേന്ദ്ര കമ്മറ്റിയിലും എത്തുകയായിരുന്നു. 2005ലാണ് പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അടിയന്തരാവസ്ഥ കാലത്ത് ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1975-1977 വരെ ഒളിവു ജീവിതം നയിച്ചു. മികച്ച കര്‍ഷക നേതാവിനെയാണ് സി.പി.ഐ.എമ്മിന് നഷ്ടമായത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക