കാസര്‍കോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത്‌ലാലിനെ ക്രിമിനലെന്ന് അപമാനിച്ച് മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍. ക്രിമിനല്‍ പ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് ഉപയോഗിക്കുന്ന പ്രവര്‍ത്തകനായിരുന്നു ശരത്‌ലാലെന്നും കോണ്‍ഗ്രസ് ക്രിമിനലുകളുടെ നാടാണ് പെരിയയിലെ കല്ല്യോട്ടെന്നും കുഞ്ഞിരാമന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കുഞ്ഞിരാമന്റെ വാക്കുകള്‍
“”കല്ല്യോട്ട് എന്ന് പറയുന്നത് ക്രിമിനല്‍ മെന്റാലിറ്റിയുള്ള കോണ്‍ഗ്രസുകാര്‍ താമസിക്കുന്ന പ്രദേശമാണ്. കല്ല്യോട്ടും പരിസരത്തും കോണ്‍ഗ്രസിന്റേതല്ലാത്ത സംഘടനാ പ്രവര്‍ത്തനം പാടില്ലെന്ന നിലപാടാണ് അവര്‍ക്കുള്ളത്. പീതാംബരനും സുഹൃത്തുക്കള്‍ക്കുമെതിരായ ആക്രമണത്തില്‍ പ്രതിയായ ഒരുത്തന്‍ (ശരത് ലാല്‍) നാലോളം കേസുകളില്‍ പ്രതിയാണ്, നിരവധി ജാമ്യമില്ലാ കേസുകളില്‍ പ്രതിയാണ്.
നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള നിരവധി അക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുള്ള പരസ്യമായി തന്നെ സി.പി.ഐ.എമ്മിന്റെ പ്രചരണബോര്‍ഡുകളും മറ്റും നശിപ്പിച്ചിട്ടുള്ള ഒരു ചെറുപ്പക്കാരനാണ്. കോണ്‍ഗ്രസ് സംരക്ഷിക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരുപാട് പേര്‍ കല്ല്യാട്ടുണ്ട്. സി.പി.ഐ.എമ്മിന്റെ ഏതെങ്കിലും കേന്ദ്രങ്ങളുമായി ആലോചിച്ചോ അനുവാദം ചോദിച്ചോ നടത്തിയ ഒരു കൊലപതാകമല്ല ഇത്.””
ഇന്ന് കാസര്‍കോഡ് സന്ദര്‍ശനത്തിനെത്തുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിക്കെയാണ് സി.പി.ഐ.എം നേതാവിന്റെ വാക്കുകള്‍.