ത്രിപുരയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന സി.പി.ഐ.എമ്മിന് വീണ്ടും തിരിച്ചടി. സി.പി.ഐ.എം നേതാവും അംബാസ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ചന്ദന്‍ ഭൗമിക്ക് ബി.ജെ.പിയില്‍ ചേര്‍ന്നു. ദലായി ജില്ലയിലെ സിപിഐഎമ്മിന്റെ പ്രമുഖ നേതാവായിരുന്നു ചന്ദന്‍ ഭൗമിക്.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റവും ഭൂരിപക്ഷം ലഭിച്ച നിയോജകമണ്ഡലം അംബാസയായിരുന്നു.
വര്‍ഷങ്ങളായി സി.പി.ഐ.എം കൈവശം സൂക്ഷിച്ചിരുന്ന ത്രിപുരയിലെ രണ്ട് മണ്ഡലങ്ങളിലും ബിജെപി വിജയിച്ചിരുന്നു.മൂന്നാം സ്ഥാനത്താണ് ഇരു മണ്ഡലങ്ങളിലും സി.പി.ഐ.എം. കോണ്‍ഗ്രസാണ് ഇരു മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത്.
ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ ബി.ജെ.പിയുടെ പ്രതിമ ഭൗമിക് 258496 വോട്ട് നേടി വിജയിച്ചത്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസിന്റെ സുബല്‍ ഭൗമിക് ആണ്. 133614 വോട്ടുകളാണ് നേടിയത്. മൂന്നാം സ്ഥാനത്താണ് സി.പി.ഐ.എം. സി.പി.ഐ.എം സിറ്റിംഗ് എംപി ശങ്കര്‍ പ്രസാദ് ദത്ത 83903 വോട്ടുകളാണ് നേടിയത്. ഇദ്ദേഹം മൂന്നാം സ്ഥാനത്താണ്.
ത്രിപുര ഈസ്റ്റ് മണ്ഡലത്തില്‍ ബിജെപിയുടെ രേബതി ത്രിപുരയാണ് വിജയിച്ചത്. 283466 വോട്ടുകളാണ് രേബതി നേടിയത്. കോണ്‍ഗ്രസിന്റെ പ്രഗ്യ ദേബ് ബര്‍മ്മനാണ് രണ്ടാം സ്ഥാനത്ത്. 173901 വോട്ടാണ് നേടിയത്. മൂന്നാം സ്ഥാനത്തുള്ള സിപിഐഎം സിറ്റിംഗ് എംപി ജിതേന്ദ്ര ചൗധരി 122633 വോട്ടാണ് നേടിയത.
അംബാസയിലെ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന യോഗത്തില്‍ വെച്ച് ചന്ദന്‍ ഭൗമികിന് അംഗത്വം നല്‍കാനാണ് ബിജെപി തീരുമാനം.
യോഗത്തില്‍ എംപിമാരായ രേബതി ത്രിപുരയും പ്രതിമ ഭൗമിക്കും പങ്കെടുക്കും. ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ പരിമാള്‍ ദേബര്‍മ്മയും പങ്കെടുക്കും.