വാറ്റുചാരായവുമായി സി.പി.ഐ.എം നേതാവ് അറസ്റ്റില്‍
Kerala News
വാറ്റുചാരായവുമായി സി.പി.ഐ.എം നേതാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th April 2020, 7:45 pm

കീഴ്‌വായ്പൂര്: കൊവിഡ് വ്യാപനത്തെ തടയുന്നതിന് വേണ്ടി ലോക്ഡൗണ്‍ നടക്കുന്നതിനിടെ ചാരായം വാറ്റിയ സി.പി.ഐ.എം നേതാവ് അറസ്റ്റില്‍. കല്ലൂപ്പാറ ലോക്കല്‍ കമ്മറ്റിയംഗം ചെങ്ങരൂര്‍ നായ്കുടിയില്‍ സാബുവിനെയാണ് കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ബാറുകളും ബിവറേജസുകളും സര്‍ക്കാര്‍ അടച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളില്‍ നിന്നും ചരായ വില്‍പന നടത്തിയവരെ പിടികൂടിയിരുന്നു.

സംസ്ഥാനത്ത് ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് പച്ച, ഓറഞ്ച് ബി മേഖലകള്‍ക്കുള്ള ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് അറിയിച്ചു.

പച്ച മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം പച്ച, ഓറഞ്ച് ബി മേഖലയില്‍ ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാഅതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂകയുള്ളു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.