| Monday, 27th March 2023, 10:46 pm

'വീട്ടിലെ പെണ്ണുങ്ങളെ കാണുന്ന കണ്ണു കൊണ്ട് എല്ലാവരേയും നോക്കല്ലേ സുരേന്ദ്രാ'; ബി.ജെ.പി അധ്യക്ഷന് ഷാഹിദ കമാലിന്റെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ‘സി.പി.ഐ.എമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്ന ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനക്ക് മറുപടിയുമായി സി.പി.ഐ.എം നേതാവും വനിതാ കമീഷന്‍ അംഗവുമായ ഷാഹിദാ കമാല്‍.
‘വീട്ടിലെ പെണ്ണുങ്ങളെ കാണുന്ന കണ്ണുകൊണ്ട് എല്ലാവരേയും സുരേന്ദ്രന്‍ നോക്കേണ്ടതില്ലെ’ന്ന് ഷാഹിദ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘വീട്ടിലെ പെണ്ണുങ്ങളെ കാണുന്ന കണ്ണു കൊണ്ട് എല്ലാവരേയും നോക്കല്ലേ സുരേന്ദ്രാ.
ഞങ്ങളൊക്കെ കഴിക്കുന്നത്
അരി ആഹാരമാണ് അതാ തടിച്ചിരിക്കുന്നത്.
ചാണകം കഴിക്കുന്നവര്‍
അസൂയപെട്ടിട്ട് കാര്യമില്ല,’ ഷാഹിദ കമാല്‍ ഫേസ്ബുക്കില്‍ എഴുതി.

ഞായറാഴ്ച തൃശൂരിലായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ വിവാദ
പരാമര്‍ശം. ബി.ജെ.പിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തില്‍ സമീപകാലത്ത് കേട്ടിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം. സ്വന്തം പാര്‍ട്ടിയിലെ വനിതകളെ അപമാനിച്ചിട്ടും സി.പി.ഐ.എം പുലര്‍ത്തുന്ന മൗനം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: CPIM leader and Women Commission member Shahida Kamal responded to BJP president K. Surendran’s statement

We use cookies to give you the best possible experience. Learn more