| Wednesday, 2nd October 2019, 7:38 am

തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് അവകാശപ്പെട്ട ഭൂമി സമരത്തിലൂടെ തിരിച്ചുപിടിച്ചു; നേതൃത്വം നല്‍കിയത് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂര്‍: തമിഴ്‌നാട്ടിലെ മൂന്നു ജില്ലകളിലെ ദളിതര്‍ക്ക് അവകാശപ്പെട്ട ഭൂമി സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ തിരിച്ചുപിടിച്ചു. സി.പി.ഐ.എമ്മിനൊപ്പം തമിഴ്‌നാട് അണ്‍ടച്ചബ്‌ലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ടും ഭൂമി തിരിച്ചുപിടിക്കല്‍ സമരത്തില്‍ പങ്കെടുത്തു.

ധര്‍മപുരി, തിരുവണ്ണാമല, ഈറോഡ് ജില്ലകളിലാണു സ്വകാര്യവ്യക്തികള്‍ കൈയ്യടക്കിവെച്ചിരുന്ന ഭൂമി തിരിച്ചുപിടിച്ചത്. സമരത്തെത്തുടര്‍ന്ന് റവന്യു അധികൃതര്‍ സ്ഥലത്തെത്തി പട്ടയപ്രകാരം ഭൂമി നല്‍കാമെന്ന് അറിയിച്ചു.

ധര്‍മപുരി ജില്ലയിലെ ഉങ്കരാണ അള്ളി ഗ്രാമത്തില്‍ മൂന്നേക്കര്‍, തിരുവണ്ണാമലയിലെ പത്തേക്കര്‍ നെല്‍പ്പാടം തുടങ്ങിയവയാണു തിരിച്ചുപിടിച്ചത്. തിരുവണ്ണാമലയിലെ ഭൂമി ആദിദ്രാവിഡര്‍ക്കു സ്വന്തമായ പഞ്ചമിനിലമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇരുള വിഭാഗത്തിലെ 18 പേര്‍ക്കാണ് ഇതു നല്‍കിയിരുന്നത്. ഈ ഭൂമിയും സ്വകാര്യ വ്യക്തികള്‍ കൈയ്യടക്കുകയായിരുന്നു.

ഈറോഡ് ജില്ലയില്‍ സത്യമംഗലം തോപ്പൂരിലെ ഏഴേക്കര്‍ ഭൂമിയാണു പിടിച്ചെടുത്തത്. 243 പേര്‍ക്കു പട്ടയം നല്‍കിയിരുന്ന ഭൂമിയാണിത്.

2011 ജൂണ്‍ 21-നാണ് അഞ്ച് സെന്റ് ഭൂമി വീതം സൗജന്യമായി നല്‍കിയത്. 2012-ലാണ് ഈറോഡില്‍ 243 പേര്‍ക്കു പട്ടയം നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഭൂമി കൈവശപ്പെടുത്തിയവരെ ഒഴിപ്പിച്ചു തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി അനുവദിച്ചുതരണമെന്ന് 2013-ല്‍ കളക്ടര്‍ക്കും മന്ത്രിമാര്‍ക്കും നിവേദനം നല്‍കി. ഇതില്‍ നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.

We use cookies to give you the best possible experience. Learn more