പേരാമ്പ്ര: നിപ്പ വൈറസ് ബാധിച്ചു മരിച്ച കൂരാച്ചുണ്ട് വട്ടച്ചിറയിലെ മാടം പള്ളി മീത്തല്‍ രാജന്റ കുടുംബത്തിന് വീട് വെച്ച് നല്‍കുമെന്ന് സി.പി.ഐ.എം കൂരാച്ചുണ്ട് ലോക്കല്‍ കമ്മറ്റി. ഒക്ടോബര്‍ 20 സി.എച്ച് കണാരന്‍ ദിനത്തില്‍ താക്കോല്‍ കൈമാറണമെന്നാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്ന് കൂരാച്ചുണ്ട് ലോക്കല്‍ സെക്രട്ടറി വി.ജെ സണ്ണി ഡൂള്‍ന്യൂസിനോട് പറഞ്ഞു. ജൂണ്‍ 3ന് വൈകുന്നേരം 3 മണിക്ക് വീട് നിര്‍മ്മാണ കമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രാജന്‍ അതേ ആശുപത്രിയില്‍ ഉണ്ടായിരുന്ന വ്യക്തിയില്‍ നിന്നും നിപ വൈറസ് ബാധയേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട രാജന്‍ മരണത്തിന് കീഴടങ്ങി.
Read Also : കറന്‍സിയില്‍ നിന്നും ഗാന്ധിയെ മാറ്റി സവര്‍ക്കറുടെ ഫോട്ടോ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ഹിന്ദുമഹാസഭ: പരിഹാസവുമായി സോഷ്യല്‍ മീഡിയ
ഏഴു സെന്റ് സ്ഥലത്ത് ഒരു കൊച്ചുകൂരയിലാണ് രാജന്റെ ഭാര്യ സിന്ധുവും മക്കളായ സ്വാതിയും സാന്ദ്രയും രാജന്റെ അമ്മ നാരായണിയും താമസിക്കുന്നത്. വിള്ളലു വീണ് ഇടിഞ്ഞുവീഴാറായ വീട്. പത്താംക്ലാസ് വിദ്യാര്‍ഥിനിയായ സാന്ദ്രയ്ക്ക് പഠനമുറി പദ്ധതിപ്രകാരം ഒരു മുറി നിര്‍മിച്ചു നല്‍കിയിരുന്നു. അതു മാത്രമാണ് കോണ്‍ക്രീറ്റിലുള്ള ഏക മുറി.
ചെങ്കുത്തായ കുന്നിന്റെ ചെരുവിലാണ് വീട്. നല്ലൊരു വഴി പോലുമില്ല. അത്യാവശ്യത്തിനു ഒരു ആംബുലന്‍സ് വന്നാല്‍പ്പോലും രോഗിയെയുമെടുത്ത് കുന്നിറങ്ങേണ്ട അവസ്ഥ. സ്വന്തമായുളള എട്ട് സെന്റ് ഭൂമിയില്‍ വീട് നിര്‍മിച്ച് താമസിക്കണമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നത് കാത്തു നില്‍ക്കാതെയാണ് രാജന്‍ മരിച്ചത്. പട്ടികജാതി വിഭാഗത്തിലെ ഈ നിര്‍ധന കുടുംബം വീടിനായി ഒട്ടേറെ അപേക്ഷകള്‍ നല്‍കിയെങ്കിലും ഫണ്ടനുവദിച്ചിട്ടില്ല.
Read Also : കെവിന്റെ ഭാര്യയായിട്ട് തന്നെ ഞാന്‍ ജീവിക്കും; അച്ഛനോ അമ്മയോ വന്ന് വിളിച്ചാല്‍ കൂടെ പോകില്ലെന്നും നീനു
രണ്ട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ചെലവും, വാര്‍ധക്യത്തിലായ അമ്മയുടെ ചികിത്സയും ബാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ്. സ്ഥലം വാങ്ങുന്നതിനായി എടുത്ത നാല് ലക്ഷത്തോളം രൂപയുടെ ബാധ്യതയുമുണ്ട്. നമ്പിക്കുളം മാലിന്യപ്രശ്‌നത്തില്‍ ഏറെ ദുരിതമനുഭവിക്കേണ്ടി വന്ന പ്രദേശത്താണ് ഇവരുടെ വീട്. കഴിഞ്ഞ തവണ ഡെങ്കി ബാധിച്ച് രാജനടക്കം മൂന്നു പേര്‍ ചികില്‍സയിലുമായിരുന്നു. കൂലിപ്പണിയെടുത്താണ് രാജന്‍ കുടുംബം നോക്കിയിരുന്നത്.
നേരത്തെ നിപ വൈറസ് ബാധയേറ്റ് മരിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.