കോട്ടയം: പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. സി.പി.ഐ.എമ്മിന്റെയും കേരള കോണ്‍ഗ്രസിന്റെയും നേതാക്കന്മാര്‍ തമ്മില്‍ ആണ് സംഘര്‍ഷമുണ്ടായത്.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൂടുന്നതിലെ തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് കലാശിച്ചത്. കേരള കോണ്‍ഗ്രസു ഇടതുപക്ഷവും ചേര്‍ന്നാണ് പാലാ നഗരസഭ ഭരിക്കുന്നത്.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൂടിയതിലെ നിയമപരമായ പ്രശ്‌നം സി.പി.ഐ.എമ്മിന്റെ കൗണ്‍സിലര്‍ ഉന്നയിച്ചിരുന്നു. അതിനെ എതിര്‍ത്തുകൊണ്ട് കേരള കോണ്‍ഗ്രസിന്റെ നേതാക്കള്‍ രംഗത്തെത്തി. അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക