ന്യൂദല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ചപ്പോള്‍ സി.പി.ഐ.എമ്മിന്റെ കയ്യിലുള്ള ഫണ്ട് 497 കോടി രൂപ. മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ വരുമാനം കുറവാണ് 2018-2019 വര്‍ഷത്തില്‍ സി.പി.ഐ.എമ്മിനുണ്ടായത്.
2017-2018ല്‍ 104.84 കോടി രൂപയുടെ വരുമാനം ഉണ്ടായി. 2018-2019ല്‍ അത് 100.96 കോടി രൂപയായാണ് കുറഞ്ഞത്. ലെവിയായും വരിസംഖ്യയായും നേരത്തെ 42.30 കോടി രൂപ ലഭിച്ചുവെങ്കില്‍ ഇക്കുറി അത് 39.60 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കുകള്‍ പ്രകാരം ബി.എസ്.പിക്ക് ആകെ 738 കോടിയുടെ ഫണ്ടാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 22 കോടി രൂപ അധികം. 18 കോടി രൂപയുടെ അധിക വരുമാനം നേടാന്‍ ബി.എസ്.പിക്ക് കഴിഞ്ഞിട്ടുണ്ട്.