| Sunday, 16th February 2020, 8:50 am

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനകീയ പ്രചാരണത്തിനൊരുങ്ങാന്‍ സി.പി.ഐ.എം തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നവംബറില്‍ നടക്കാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കമായി ജനകീയ പ്രചാരണം നടത്താന്‍ സി.പി.ഐ.എം. പരമാവധി വാര്‍ഡുകളില്‍ വിജയമുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും സംസ്ഥാനസമിതിയോഗത്തില്‍ തീരുമാനിച്ചു.

പൗരത്വഭേദഗതി നിയമത്തിനെതിരേയുള്ള പ്രക്ഷോഭങ്ങള്‍ തുടരാനും സംസ്ഥാനസമിതി തീരുമാനിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍ക്കാറിന്റെ വികസനനേട്ടങ്ങള്‍ താഴെത്തട്ടുവരെയുള്ള ജനങ്ങളിലേക്കെത്തിക്കാന്‍ തീവ്രഇടപെടല്‍ കീഴ്ഘടകത്തില്‍ ഉണ്ടാകണം, ബൂത്തുകമ്മിറ്റികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം, കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധവും കേരളത്തോട് കാണിക്കുന്ന അവഗണനയും ജനങ്ങളെ ബോധ്യപ്പെടുത്തണം,

സംസ്ഥാന ബജറ്റിന്റെ ജനകീയമുഖം ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം ശക്തമാക്കണം, കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ താരതമ്യം ചെയ്ത് സംസ്ഥാനം മുന്നോട്ട് വെക്കുന്ന ബദലിനെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കണം തുടങ്ങിയ കാര്യങ്ങളും സംസ്ഥാന സമിതി തീരുമാനിച്ചു.

ഇടതുമുണി കൂട്ടായി പ്രക്ഷോഭങ്ങളെ നയിക്കണമെന്നും തീരുമാനമുണ്ട്. കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാനസമിതിയിലും പങ്കെടുത്തു.

We use cookies to give you the best possible experience. Learn more