|

ഷുഹൈബ് വധക്കേസ്; സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍. എടയന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്തനെയാണ് അന്വേഷണം സംഘം കസ്റ്റഡിയിലെടുത്തത്.

കൊലയാളി സംഘത്തിന് കാര്‍ വാടകയ്‌ക്കെടുക്കാന്‍ പണം നല്‍കിയത് പ്രശാന്താണ്. കേസിലെ പതിനാറാം പ്രതിയാണ് പ്രശാന്ത്.

അതേസമയം ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഉന്നത ഗൂഢാലോചനയെന്ന ഷുഹൈബിന്റെ ബന്ധുക്കളുടെ ആരോപണം തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ALSO READ: ബ്രൂവറി അനുമതി റദ്ദാക്കി; കീഴടങ്ങുകയല്ല നാടിന് വേണ്ടി വിട്ടുവീഴ്ച ചെയ്തതാണെന്ന് മുഖ്യമന്ത്രി

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ച് ഈ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് കുടുംബം സുപ്രീം കോടതിയെ സമീപിച്ചത്.

WATCH THIS VIDEO: