CPIM
അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ക്രമക്കേട്; സക്കീര്‍ ഹുസൈനെതിരെ വീണ്ടും പാര്‍ട്ടി അന്വേഷണം, പരാതി നല്‍കിയത് പാര്‍ട്ടിക്കാരന്‍ തന്നെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 28, 11:45 am
Friday, 28th June 2019, 5:15 pm

ആന്തൂര്‍ നഗരസഭയിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ, ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണം എന്നീ വിഷയങ്ങളില്‍ പ്രതിസന്ധിയില്‍ നില്‍ക്കേ മറ്റൊരു നേതാവിനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ച് സി.പി.ഐ.എം. സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെതിരെയാണ് വീണ്ടും പാര്‍ട്ടി അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ക്രമക്കേട് എന്നിവ ചൂണ്ടിക്കാട്ടി കളമശേരിയിലെ തന്നെ പാര്‍ട്ടി നേതാവാണ് പരാതി നല്‍കിയത്. സക്കീര്‍ ഹുസൈന് നാല് വീടുകള്‍ ഉണ്ടെന്നാണ് പ്രധാന പരാതി. ഇവ ഉണ്ടാക്കിയത് സാമ്പത്തിക ക്രമക്കേട് നടത്തിയാണെന്ന് പരാതിയില്‍ പറയുന്നത്.

എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് സക്കീര്‍ ഹുസൈന്‍ ജില്ലാ കമ്മറ്റിയില്‍ പറഞ്ഞു. തനിക്ക് രണ്ട് വീട് മാത്രമാണ് ഉള്ളതെന്നും സക്കീര്‍ ഹുസൈന്‍ കമ്മിറ്റിയില്‍ പറഞ്ഞു. ഭാര്യയ്ക്ക് ഉയര്‍ന്ന ശമ്പളമായത് കൊണ്ട് നികുതി നല്‍കേണ്ടിവരും. ലോണ്‍ എടുത്താല്‍ നികുതി ഒഴിവാക്കാം എന്നത് കൊണ്ടാണ് രണ്ടാമത്തെ വീട് വാങ്ങിയതെന്നും സക്കീര്‍ കമ്മിറ്റിയില്‍ പറഞ്ഞു.