| Monday, 23rd December 2024, 12:59 pm

സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറിയായി കെ. റഫീഖിനെ തെരഞ്ഞെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കെ. റഫീഖ്. വയനാട് ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. കെ. റഫീക്ക് നിലവില്‍ ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറിയാണ്.

രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി. ഗഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. മത്സരത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.

സുല്‍ത്താന്‍ ബത്തേരിയിലാണ് സമ്മേളനം നടക്കുന്നത്. ഇത് നാലാം തവണയാണ് സി.പി.ഐ.എം ജില്ലാ സമ്മേളനത്തിന് ബത്തേരി ആതിഥേയത്വം വഹിക്കുന്നത്.

കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തതെന്ന് നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

റഫീഖിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത് കൂട്ടായ തീരുമാനമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും മാധ്യമങ്ങളോട് പ്രതികരിച്ചു.

കെ. റഫീഖ് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയുമാണ്. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു.

വ്യക്തിയല്ല പാര്‍ട്ടിയാണ് പ്രധാനമെന്നും നല്‍കിയിരിക്കുന്ന ചുമതല കൃത്യമായി നിര്‍വഹിക്കുമെന്നും കെ. റഫീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

താന്‍ ഉള്‍പ്പെടെ നിര്‍ദേശിച്ച പേരാണ് റഫീഖിന്റേതെന്നും അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും ഗഗാറിന്‍ പ്രതികരിച്ചു.

Content Highlight: CPIM elected K. Rafeeq as the district secretary of Wayanad

We use cookies to give you the best possible experience. Learn more