കല്‍പ്പറ്റ: സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കെ. റഫീഖ്. വയനാട് ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. കെ. റഫീക്ക് നിലവില്‍ ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറിയാണ്.
രണ്ട് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി. ഗഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. മത്സരത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
റഫീഖിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത് കൂട്ടായ തീരുമാനമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജനും മാധ്യമങ്ങളോട് പ്രതികരിച്ചു.
കെ. റഫീഖ് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവില്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറിയുമാണ്. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു.