Advertisement
Congress Youth Murder Case
'കോണ്‍ഗ്രസുകാര്‍ ചിതയില്‍ വെക്കാന്‍ ബാക്കിയുണ്ടാവില്ല' പെരിയ കൊലപാതകത്തിന് തൊട്ടുമുമ്പ് സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം നടത്തിയ പ്രസംഗം പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 21, 08:00 am
Thursday, 21st February 2019, 1:30 pm

 

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിന് തൊട്ടുമുമ്പ് സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.പി.പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം പുറത്ത്. ജനുവരി ഏഴിന് മുസ്തഫ കല്ല്യാട്ട് നടത്തിയ പ്രസംഗമാണ് പുറത്തുവന്നിരിക്കുന്നത്.

ഇനിയും ക്ഷമ പരീക്ഷിച്ചാല്‍ തിരിച്ചടിക്കുമെന്നാണ് പ്രസംഗത്തില്‍ മുസ്തഫയുടെ ഭീഷണി. കോണ്‍ഗ്രസുകാര്‍ ചിതയില്‍ വെക്കാന്‍ ബാക്കിയുണ്ടാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നുണ്ട്.

“”പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ സഖാവ് പീതാംബരനെയും സുരേന്ദ്രനെയും മിനിഞ്ഞാന്ന് മര്‍ദ്ദിക്കുന്നതുവരെയുള്ള സംഭവങ്ങള്‍ ക്ഷമിക്കുകയാണ്. എന്നാല്‍ ഇനിയും ചവിട്ടാന്‍ വന്നാല്‍ ആ പാതാളത്തില്‍നിന്ന് റോക്കറ്റ് പോലെ സി.പി.ഐ.എം കുതിച്ച് കയറും. അതിന്റെ വഴിയില്‍ പിന്നെ കല്യോട്ടല്ല, ഗോവിന്ദന്‍ നായരല്ല, ബാബുരാജല്ല, ബാക്കിയില്ലാത്ത വിതത്തില്‍ പെറുക്കിയെടുത്ത് ചിതയില്‍ വയ്ക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും”” എന്നായിരുന്നു മുസ്തഫ പറഞ്ഞത്.