ഏകസംഘടനവാദം അവസാനിപ്പിച്ചു കൊള്ളാന്‍ എസ്.എഫ്.ഐയോട് സി.പി.ഐ.എം; തമ്മില്‍ തല്ലിന് കാരണം രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ വീഴ്ചയെന്ന് വിലയിരുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോളേജുകളിലെ ഏകസംഘടന വാദം അവസാനിപ്പിക്കാന്‍ എസ്.എഫ്.ഐയോട് ആവശ്യപ്പെട്ട് സി.പി.ഐ.എം. ക്യാമ്പസുകളില്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും യൂണിറ്റ് തുടങ്ങാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും നിര്‍ദേശിച്ചു. ഫ്രാക്ഷന്‍ യോഗത്തിലാണ് ഈ നിര്‍ദേശം വിദ്യാര്‍ത്ഥി സംഘടനയോട് സി.പി.ഐ.എം നടത്തിയത്.

യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് തന്നെ കുത്തേല്‍ക്കേണ്ടി വരികയും വിഷയം പ്രതിപക്ഷ സംഘടനകള്‍ ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്ി.പി.ഐ.എം ഫ്രാക്ഷന്‍ വിളിച്ചത്. ക്യാമ്പസുകളില്‍ ബഹുസ്വരത പ്രോത്സാഹിപ്പിക്കാനാണ് എസ്.എഫ്.ഐ ശ്രമിക്കേണ്ടതെന്ന് യോഗത്തില്‍ പാര്‍ട്ടി നേതൃത്വം ആവര്‍ത്തിച്ചു.

കമ്മ്യൂണിസ്റ്റ് ഭരണം വന്നാല്‍ പോലും ഏകകക്ഷിവാദം പാര്‍ട്ടിക്കില്ലെന്നിരിക്കെ എസ്.എഫ്.ഐ എന്തിനാണ് മറിച്ചൊരു നിലപാട് സ്വീകരിക്കുന്നതെന്ന് പാര്‍ട്ടി നേതൃത്വം ചോദിച്ചു. രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ വീഴ്ചയെന്ന് വിലയിരുത്തലിലാണ് സി.പി.ഐ.എം. രാഷ്ട്രീയ റിപ്പോര്‍ട്ടിങ്ങും അതിന്മേലുള്ള ചര്‍ച്ചകളും ശക്തമാക്കാന്‍ നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി ‘സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍’ പുനരുജ്ജീവിപ്പിച്ചു.

Latest Stories

Video Stories