| Wednesday, 18th December 2019, 7:53 am

കിരണ്‍ ബേദിയെ ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സി.പി.ഐ.എം; ബാബ്‌റി മസ്ജിദ് പൊളിക്കുന്ന ദൃശ്യാവിഷ്‌ക്കാരം കണ്ടു നിന്നെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാബ്‌റി മസ്ജിദ് പൊളിക്കുന്ന ദൃശ്യാവിഷ്‌ക്കാരം നടത്തിയ ചടങ്ങില്‍ പങ്കെടുത്ത കിരണ്‍ ബേദിയെ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം. കിരണ്‍ ബേദിക്ക് ഗവര്‍ണര്‍ സ്ഥാനത്തിരിക്കാന്‍ യാതൊരു അവകാശവുമില്ലെന്നും പുറത്താക്കണമെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീം കോടതിയുടെ അയോധ്യ വിധിയില്‍ പറയുന്നു ബാബ്‌റി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധ പ്രവൃത്തിയാണെന്ന്. അത്തരമൊരു കാര്യത്തെ ദൃശ്യാവിഷ്‌ക്കരിക്കുന്ന ചടങ്ങില്‍ കിരണ്‍ ബേദി പങ്കെടുത്തത് അന്യായവും മോശവുമായ കാര്യമാണ്. കിരണ്‍ ബേദിക്ക് ഗവര്‍ണര്‍ സ്ഥാനത്തിരിക്കാന്‍ യാതൊരു അവകാശവുമില്ലെന്നും പുറത്താക്കണമെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കിരണ്‍ ബേദിക്കൊപ്പം കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

കര്‍ണാടകയിലെ ബന്ദ്‌വാളിലെ ശ്രീ രാമവിദ്യാകേന്ദ്ര സ്‌കൂളിലാണ് സംഭവം നടന്നത്. ആര്‍.എസ്.എസ് കല്ലകട പ്രഭാകര്‍ ഭട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂള്‍. മസ്ജിദ് തകര്‍ത്തതിന് ശേഷം പ്രതീകാത്മക രാമക്ഷേത്രവും കുട്ടികള്‍ ചടങ്ങില്‍ നിര്‍മ്മിച്ചിരുന്നു.

ബാബ്‌റി മസ്ജിദ് പൊളിക്കുന്ന ദൃശ്യാവിഷ്‌ക്കാരം നടത്തിയതിന് കല്ലകട പ്രഭാകര്‍ ഭട്ട്, നാരായണ്‍ സോമയാജി, വസന്ത് മാധവ്, ചിന്നപ്പ കൊടിയന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more