ന്യൂദല്‍ഹി: ബാബ്‌റി മസ്ജിദ് പൊളിക്കുന്ന ദൃശ്യാവിഷ്‌ക്കാരം നടത്തിയ ചടങ്ങില്‍ പങ്കെടുത്ത കിരണ്‍ ബേദിയെ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ.എം. കിരണ്‍ ബേദിക്ക് ഗവര്‍ണര്‍ സ്ഥാനത്തിരിക്കാന്‍ യാതൊരു അവകാശവുമില്ലെന്നും പുറത്താക്കണമെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സുപ്രീം കോടതിയുടെ അയോധ്യ വിധിയില്‍ പറയുന്നു ബാബ്‌റി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധ പ്രവൃത്തിയാണെന്ന്. അത്തരമൊരു കാര്യത്തെ ദൃശ്യാവിഷ്‌ക്കരിക്കുന്ന ചടങ്ങില്‍ കിരണ്‍ ബേദി പങ്കെടുത്തത് അന്യായവും മോശവുമായ കാര്യമാണ്. കിരണ്‍ ബേദിക്ക് ഗവര്‍ണര്‍ സ്ഥാനത്തിരിക്കാന്‍ യാതൊരു അവകാശവുമില്ലെന്നും പുറത്താക്കണമെന്നും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കിരണ്‍ ബേദിക്കൊപ്പം കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.