കോന്നി: ഓര്‍ത്തഡോക്സ് തിരുമേനിയുടേയും തന്റെയും ചിത്രം വെച്ച് പുറത്തിറങ്ങിയ വീഡിയോ ഗാനം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും മതചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും കോന്നിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി . ഇതിനെതിരേ ബി.ജെ.പി തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
പരാജയ ഭീതിയുള്ള സി.പി.ഐ.എമ്മും യു.ഡി.എഫുമാണ് ഇത്തര പ്രചരണങ്ങള്‍ക്കു പിന്നിലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
‘പരാജയ ഭീതികൊണ്ട് സി.പി.ഐ.എമ്മും യു.ഡി.എഫുമാണ് ഈ പ്രചാരണങ്ങള്‍ക്കു പിന്നില്‍. പരിശുദ്ധനായ തിരുമേനിയുടെയും എന്റെയും ചിത്രം വെച്ച് വിഡിയോ ഇറക്കിയിരിക്കുകയാണ് അവര്‍’. സുരേന്ദ്രന്‍ പറഞ്ഞു.
ഇത്തരമൊരു വീഡിയോ ഞങ്ങളിറക്കില്ല എന്ന് തെരഞ്ഞെടുപ്പ് ചട്ടം അറിയാവുന്ന എല്ലാവര്‍ക്കും അറിയാവുന്നതല്ലേ എന്നും സുരേന്ദ്രന്‍ ചോദിച്ചു.സി.പി.ഐ.എമ്മിന്റെ സൈബര്‍ വിഭാഗമാണ് ഇതിനു പിന്നിലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഓര്‍ത്തഡോക്‌സ് തിരുമേനിയുേെടയും എന്റെയും ചിത്രം വെച്ച് വീഡിയോ തയ്യാറാക്കി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പു കമ്മീഷനും സൈബര്‍ കമ്മീഷനും പൊലീസിനും പരാതി കൊടുത്തിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളുടെ പിന്തുണ തനിക്ക് ലഭിക്കുന്നു എന്ന് മനസിലായതോടു കൂടി ആസൂത്രിതമായി വിശ്വാസികളെ തെറ്റിധരിപ്പിക്കാനുള്ള ഗൂഡാലോചനയാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സി.പി.ഐ.എമ്മിന് വിശ്വാസി സമൂഹത്തിന്റെ പൂര്‍ണമായ പിന്തുണ നഷ്ടപ്പെട്ടതുമൂലമുള്ള പരിഭ്രാന്തി കൊണ്ട് സി.പി.ഐ.എമ്മിന്റെ സൈബര്‍ വിഭാഗം ചെയ്യുന്നതാണിതെന്നും സുരേന്ദ്രന്‍ തിരിച്ചടിച്ചു. ജനം എല്ലാം തിരിച്ചറിയും. ഇതിന്റെ ഒക്കെ നേരെ വിപരീത ഫലമാണ് ഉണ്ടാവാന്‍ പോകുന്നതെന്ന് 24ാം തീയതി കാണാം എന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് താന്‍ നല്ല ആത്മ വിശ്വാസത്തിലാണെന്നും ജനങ്ങളുടെ പന്തുണ തനിക്ക് ഉണ്ടെന്നും സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.