| Wednesday, 23rd September 2020, 8:37 am

നേതാക്കളുടെ പേജിലെ പൊങ്കാല നേരിടാന്‍ ചെയ്യേണ്ടത്, വിനയായ കമന്റുകളെ പ്രതിരോധിക്കേണ്ട വിധം; സൈബര്‍ 'മാര്‍ഗരേഖ'കളുമായി സി.പി.ഐ.എമ്മിന്റെ കൈപ്പുസ്തകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാറുന്ന ലോകത്തില്‍ ജനവിധിയും സ്വാധീനവും നിര്‍ണയിക്കാന്‍ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളില്‍ വ്യക്തത വരുത്തി സി.പി.ഐ.എമ്മിന്റെ കൈപ്പുസ്തകം. എങ്ങനെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ തുടങ്ങാം, അക്കൗണ്ട് ഹാക്ക് ചെയ്താല്‍ എന്തു ചെയ്യണം എന്നു തുടങ്ങി വിനയായിക്കൊണ്ടിരിക്കുന്ന കമന്റുകളെ എങ്ങിനെ നേരിടണം എന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സി.പി.ഐ.എമ്മിന്റെ കൈപ്പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

നവമാധ്യമങ്ങളിലെ നേതാക്കളുടെ പേജിലെ പൊങ്കാല പ്രതിരോധിക്കാന്‍ എന്ത് ചെയ്യണം?, എതിരാളികളുടെ പേജ് ലൈക്ക് ചെയ്യാമോ, തുടങ്ങിയ നിര്‍ദേശങ്ങളും കൈപ്പുസ്തകത്തില്‍ ഉണ്ട്.

പാര്‍ട്ടി നേതാക്കളുടെ പേജില്‍ ലൈക്ക്, കമന്റ്, ഷെയര്‍ എന്നിവ ചെയ്തുവെന്ന് ഉറപ്പുവരുത്തണമെന്നും പുസ്തകം പറയുന്നു. അത്യാവശ്യസാഹചര്യത്തില്‍ മറ്റു ഗ്രൂപ്പുകളുടെ സഹായവും തേടാം എന്നും പുസ്തകം പറയുന്നു.

എതിരാളികളുടെ കമന്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും പ്രശ്‌നമാകുകയും ചെയ്താല്‍ നീക്കം ചെയ്യുകയോ ഹൈഡ് ചെയ്യുകയോ ചെയ്യണമെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.

ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ പങ്കെടുക്കരുത് എന്നതാണ് മറ്റൊരു സുപ്രധാന നിര്‍ദേശം. ഇത്തരം നീക്കങ്ങള്‍ നടത്തുന്നവരുടെ അജണ്ടയില്‍ വീഴരുതെന്നും സി.പി.ഐ.എം നിര്‍ദേശിക്കുന്നു. എതിരാളികള്‍ ഫേസ്ബുക്ക് പേജില്‍ ഇടുന്ന കമന്റുകള്‍ക്ക് ഇമോജികളിടുകയോ ലൈക്കോ ഡിസ് ലൈക്കോ ചെയ്യുകയോ പാടില്ലെന്ന നിര്‍ദേശങ്ങളും സി.പി.ഐ.എം നല്‍കുന്നു.

അങ്ങനെ വന്നാല്‍ ആ പോസ്റ്റ് എല്ലാവര്‍ക്കും കാണുന്ന വിധത്തില്‍ ഏറ്റവും മുകളില്‍ പ്രത്യക്ഷപ്പെടുമെന്നും സി.പി.ഐ.എം പറയുന്നു. തെറ്റായ പോസ്റ്റാണ് ഇട്ടതെങ്കില്‍ അവ ഡിലീറ്റ് ചെയ്യുക. വിശദീകരണം നല്‍കി വേറെ പോസ്റ്റ് ഇടേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Cpim cyber instruction mentions about comment, like and shares

We use cookies to give you the best possible experience. Learn more