ബി.ജെ.പി വിട്ട് സി.പി.ഐ.എമ്മിലെത്തിയവര്ക്ക് കൊവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി സ്വീകരണം; ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എയും
തിരുവനന്തപുരം: ബി.ജെ.പി വിട്ട് സി.പി.ഐ.എമ്മിലെത്തിയ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നേതാക്കള്‍ സ്വീകരണം നല്‍കിയതായി പരാതി.
സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണപരിപാടി. നെയ്യാറ്റിന്‍കര ചെങ്കല്കാരിയോട് നടന്ന സമ്മേളനത്തില്‍ നൂറിലധികം ആളുകള്‍ പങ്കെടുത്തിരുന്നു. നെയ്യാറ്റിന്‍കര എം.എല്‍.എ എ.കെ ആന്‍സലനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പരിപാടിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം ലംഘിച്ചാണ് നേതാക്കളും പ്രവര്‍ത്തകരും എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പാറശാല ചെങ്കല്‍ പ്രദേശങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ടെന്നും അതീവ ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ടാണ് ജനപ്രതിനിധികള്‍ അടക്കം ചടങ്ങില്‍ പങ്കെടുത്തത്. കൊവിഡ് നിയന്ത്രണം പൂര്‍ണമായും പൊലീസിനെ ഏല്‍പ്പിച്ചും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക