കര്‍ഷകര്‍ക്കതിരെ തോക്കെടുക്കുന്നതിന്റെ പ്രത്യാഘാതം ഗുരുതരമാകുമെന്ന് പിണറായി: അവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യമാണുണ്ടാകേണ്ടത്
Kerala
കര്‍ഷകര്‍ക്കതിരെ തോക്കെടുക്കുന്നതിന്റെ പ്രത്യാഘാതം ഗുരുതരമാകുമെന്ന് പിണറായി: അവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യമാണുണ്ടാകേണ്ടത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th June 2017, 3:34 pm

തിരുവനന്തപുരം: മധ്യപ്രദേശിലെ മന്‍ദസൂരില്‍ കര്‍ഷക പ്രക്ഷോഭത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മണിക്കൂറില്‍ രണ്ടു കര്‍ഷക ആത്മഹത്യ നടക്കുന്ന രാജ്യത്ത്, കര്‍ഷകര്‍ക്ക് ജീവിക്കാനുള്ള സാഹചര്യമാണുണ്ടാകേണ്ടതെന്നും അതിനു പകരം കര്‍ഷകര്‍ക്കതിരെ തോക്കെടുക്കുന്നതിന്റെ പ്രത്യാഘാതം ഗുരുതരമാകുമെന്നും പിണറായി പറഞ്ഞു.


Dont Miss പ്രധാനമന്ത്രിയുടെ പദ്ധതി നടപ്പാക്കാനെന്നു പറഞ്ഞ് തൃശൂരിലെ വ്യാപാരികളോട് ബി.ജെ.പി പണം ആവശ്യപ്പെടുന്നതായി പരാതി: ചോദിക്കുന്നത് അഞ്ചുലക്ഷം രൂപവരെ 


കര്‍ഷകരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള സി.പി.ഐ.എം പൊളിറ്റ്ബ്യൂറോയുടെ പ്രസ്താവന ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തുകൊണ്ടാണ് പിണറായി നിലപാട് വ്യക്തമാക്കിയത്.

സമാധാനമായി കര്‍ഷകര്‍ നടത്തിവന്നിരുന്ന സമരത്തിന് നേരെയുള്ള പൊലീസ് വെടിവെപ്പിലൂടെ ബി.ജെ.പിയുടെ കര്‍ഷകവിരുദ്ധമുഖമാണ് പുറത്തുവന്നിരിക്കുന്നതെന്നും സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് മതിയായ ധനസഹായം സര്‍ക്കാര്‍ നല്‍കേണ്ടതുണ്ടെന്നും പരിക്കേറ്റവരുടെ ചികിത്സാസഹായം സര്‍ക്കാര്‍ നിര്‍വഹിക്കണമെന്നും സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

കര്‍ഷകരെ വെടിവെച്ച പൊലീസുകാരും അതിന് ഉത്തരവിട്ടവരേയും ഉടനെ തന്നെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.