| Wednesday, 10th November 2021, 3:25 pm

'ഈ ലോകം എല്ലാവരുടെയും'; ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സി.പി.ഐ.എം ഏരിയ സമ്മേളനത്തിന്റെ പോസ്റ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സി.പി.ഐ.എം ലോക്കല്‍ ഏരിയ സമ്മേളനത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി.

‘ഈ ലോകം എല്ലാവരുടെയും’ എന്ന കുറിപ്പോടെയാണ് സി.പി.ഐ.എം ചാല ലോക്കല്‍ കമ്മിറ്റി ഏരിയ സമ്മേളനത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.

ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന ഏരിയ സമ്മേളന പോസ്റ്ററിലാണ് സി.പി.ഐ.എം ചാല ലോക്കല്‍ കമ്മിറ്റി സമത്വ സന്ദേശം പങ്കുവെച്ചത്.

മഴവില്‍ നിറമുള്ള പോസ്റ്റര്‍ പശ്ചാത്തലമാക്കി തൊഴിലാളിവര്‍ഗ്ഗത്തെ പ്രതിനിധികരിക്കുന്ന, അരിവാളും ചുറ്റികയും കയ്യിലേന്തി നില്‍ക്കുന്ന സ്ത്രീയ്ക്കും പുരുഷനും പകരം സ്വവര്‍ഗ്ഗാനുരാഗികളെ ചിത്രീകരിച്ചുകൊണ്ടാണ് സി.പി.ഐ.എം പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

ഡിസംബര്‍ ആറ്, ഏഴ് തിയതികളിലായാണ് സി.പി.ഐ.എം ചാല ഏരിയ സമ്മേളനം നടക്കുന്നത്. 2022 ഏപ്രിലിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്.

10 വര്‍ഷത്തിനു ശേഷമാണ് കേരളം പാര്‍ട്ടി കോണ്‍ഗ്രസിനു വേദിയാകുന്നത്.


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: CPIM Chala Area Committe conference LGBTQIA

We use cookies to give you the best possible experience. Learn more