ന്യൂദല്‍ഹി: സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്.
അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിലാണുണ്ടാകുക.
നേരത്തെ 80 വയസായിരുന്നു കേന്ദ്ര കമ്മിറ്റി അംഗമാകാനുള്ള പ്രായപരിധി. അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് നല്‍കണമോയെന്ന് സമ്മേളനത്തില്‍ തീരുമാനിക്കും.
പിണറായി വിജയനും എസ്. രാമചന്ദ്രന്‍ പിള്ളയ്ക്കുമാണ് നിലവില്‍ കേന്ദ്രകമ്മിറ്റിയില്‍ 75 വയസിന് മുകളിലുളളത്.
അതേസമയം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായവും കുറയ്ക്കണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരാണ് നടക്കുക. കേന്ദ്രകമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
സംസ്ഥാനത്ത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടര്‍വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരത്തില്‍ ഒരു തീരുമാനം.
ഒമ്പതുവര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തിലെത്തുന്നത്. മുമ്പ് 2012-ല്‍ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് വേദിയായിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ 23-ാം പതിപ്പാണ് ഏപ്രിലില്‍ ചേരാനിരിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ അംഗങ്ങളുടെ എണ്ണം കുറച്ച് കൊണ്ടാകും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: CPIM Central Committee Age Limit 75 Pinaray Vijayan