ന്യൂദല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരളത്തിലെ ഇടത് സര്‍ക്കാരിന് പൂര്‍ണ്ണപിന്തുണയെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘കൊവിഡ് ഭീഷണി തുടരുന്നതിനിടെയും ഈ കേസ് ഉപയോഗിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേസിന്റെ പേരില്‍ കേരളത്തിലെ സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അസ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്’,- യെച്ചൂരി പറഞ്ഞു.
ഇതിന് കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ശ്രമത്തെ ജനം പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജന്‍സിയാണ് സ്വര്‍ണ്ണക്കടത്ത് വിഷയം അന്വേഷിക്കുന്നത്. അന്വേഷണത്തില്‍ എല്ലാം തെളിയട്ടെ. കുറ്റക്കാരെയെല്ലാം നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. പാര്‍ട്ടി ആര്‍ക്കും ക്‌ളീന്‍ ചിറ്റ് നല്കുന്നില്ല. എന്‍.ഐ.എയ്ക്ക് ആരെക്കുറിച്ചും അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ