| Friday, 18th October 2019, 12:26 pm

600 കോടിയുടെ അഴിമതിക്കേസ്; സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം പ്രതിക്കൂട്ടില്‍, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതിരെ ഹൈക്കോടതിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അറുനൂറ് കോടി രൂപയുടെ അഴിമതിക്കേസില്‍ ആരോപണ വിധേയനായി സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം. ത്രിപുര മുന്‍ പൊതുമരാമത്ത് മന്ത്രിയും  എം.എല്‍.എയുമായ ബാദല്‍ ചൗധരിയാണ് ആരോപണ വിധേയനായത്.

കേസില്‍ ബാദല്‍ ചൗധരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ത്രിപുര സെഷന്‍സ് കോടതി തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബാദല്‍ ചൗധരി.

ത്രിപുരയിലെ ഹൃശ്യമുഖ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് ബാദല്‍ ചൗധരി. ഈ കേസില്‍ പി.ഡബ്ലു.ഡി മുന്‍ ചീഫ് എഞ്ചിനീയര്‍ സുനില്‍ ഭൗമിക് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ബാദല്‍ ചൗധരി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ ചീഫ് സെക്രട്ടറി യശ്പാല്‍ സിങ്ങിനെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2008-2009 കാലയളവില്‍ സംസ്ഥാനത്ത് നടന്ന പൊതുമരാമത്ത് പണികളില്‍ 600 കോടി അഴിമതി നടന്നുവെന്നും മൂന്നുപേരും അഴിമതിക്ക് കൂട്ടുനിന്നെന്നുമാണ് ആരോപണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more