| Saturday, 10th March 2018, 3:10 pm

ചെങ്ങന്നൂരില്‍ എല്ലാവര്‍ക്കും വീട്; മോഹന വാഗ്ദാനവുമായി സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ജയിച്ചാല്‍ ചെങ്ങന്നൂരിലെ ഭവനരഹിതര്‍ക്ക് മുഴുവന്‍ വീട് നല്‍കാമെന്ന് സി.പി.ഐ.എം നിയുക്ത സ്ഥാനാര്‍ത്ഥിയും ജില്ല സെക്രട്ടറിയുമായ സജി ചെറിയാന്‍. മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കുമെന്നാണ് സജി ചെറിന്റെ വാഗ്ദാനം.

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നദികളും തോടുകളും വൃത്തിയാക്കുമെന്നും മണ്ഡലത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളെയും കാര്‍ഷികമേഖലയെയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഗ്ഗീയതയുടെ കാര്യത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ലെന്നും ഇരുവരും വര്‍ഗ്ഗീയ പ്രചരണം നടത്തുന്നെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിയുക്ത സ്ഥാനാര്‍ഥികള്‍ ചെങ്ങന്നൂരില്‍ കളംനിറഞ്ഞിരിക്കുകയാണ്. സ്ഥാനാര്‍ഥികളുടെ വ്യക്തിപ്രഭാവവും വ്യക്തിഗത വോട്ടുകളിലെ സ്വാധീനവും കണക്കിലെടുത്തുള്ള ചര്‍ച്ചകള്‍ മുന്നണികളില്‍ സജീവമായി. കെപിസിസി നിര്‍വാഹക സമിതി അംഗം ഡി.വിജയകുമാറാണ് യു.ഡി.എഫ് നിയുക്തി സ്ഥാനാര്‍ത്ഥി. ദേശീയ നിര്‍വാഹക സമിതി അംഗം പി.എസ്.ശ്രീധരന്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more