തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയായി. പി.കെ ബിജുവും എം.ബി രാജേഷും പി.കെ ശ്രീമതിയും എ സമ്പത്തും വീണ്ടും മത്സരിക്കും.
എം.ബി രാജേഷ് പാലക്കാടും പി.കെ ബിജു ആലത്തൂരും പി.കെ ശ്രീമതി കണ്ണൂരും എ.സമ്പത്ത് ആറ്റിങ്ങലും മത്സരിക്കും.
കാസര്‍കോട് എം.പി പി.കരുണാകരന്‍ ഇത്തവണ മത്സരിക്കില്ല. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജിനെ തന്നെ മത്സരിപ്പിക്കാനാണ് ധാരണ.
ALSO READ: എന്‍.ഡി.എയ്ക്ക് വീണ്ടും ഷോക്ക്; പഞ്ചാബിലെ അകാലിദള്‍ എം.പിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഇന്നസെന്റിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
കോട്ടയത്ത് സി.പി.ഐ.എം മത്സരിക്കും. ജെ.ഡി.എസിന് ഇത്തവണ ലോക്‌സഭാ സീറ്റ് നല്‍കേണ്ടെന്നും സി.പി.ഐം.എം തീരുമാനിച്ചു. 2014 ല്‍ സീറ്റ് നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണെന്നും യോഗം വിലയിരുത്തി.
WATCH THIS VIDEO: