|

2016ല്‍ 26 ബൂത്തുകളില്‍ മാത്രം മുന്നില്‍, ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 10 ബൂത്തുകളിലേക്ക് ചുരുങ്ങി; മഞ്ചേശ്വരത്ത് ശങ്കര്‍ റൈ കണക്കുകള്‍ തിരുത്തിയെഴുതുമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെയും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്താണ്. ഈ സ്ഥിതിയില്‍ നിന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ പറ്റുമോ എന്ന പരീക്ഷണമാണ് തുളു മേഖലയില്‍ നിന്നുള്ള ശങ്കര്‍ റൈയെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ സി.പി.ഐ.എം നടത്തുന്നത്.

2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 167 ബൂത്തുകളില്‍ 75ലും ഒന്നാം സ്ഥാനത്തെത്തിയത് ബി.ജെ.പിയായിരുന്നു. എന്നാല്‍ വിജയിച്ചു കയറിയ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി 66 ബൂത്തിലാണ് ഒന്നാമതെത്തിയത്. മൂന്നാം സ്ഥാനത്തായ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി 26 ബൂത്തുകളില്‍ മാത്രമാണ് ഒന്നാമതെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്‌സഭ തെരഞ്ഞെടുപ്പായപ്പോള്‍ ഇടതുമുന്നണി 2016ലെ 26 ബൂത്തുകളില്‍ നിന്ന് 10 ബൂത്തുകളില്‍ മാത്രം ഒന്നാം സ്ഥാനം എന്ന കണക്കിലേക്ക് ചുരുങ്ങി. ബൂത്തുകളുടെ എണ്ണം 167ല്‍ നിന്ന് 198 ആയപ്പോഴായിരുന്നു ഇത്. 198ല്‍ 110ലും ഒന്നാമതെത്താന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനായി. 78 ബുത്തുകളില്‍ ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ കണക്കുകളാണ് ഇടതുമുന്നണിക്ക് മാറ്റിയെഴുതേണ്ടത്. മാറ്റിയെഴുതാനാവുമെന്ന വിശ്വാസമാണ് ഇടതുമുന്നണിക്ക് ഇപ്പോഴുള്ളത്.