| Wednesday, 24th May 2017, 4:16 pm

മലയന്‍കീഴ് പഞ്ചായത്തില്‍ ബി.ജെ.പി-സി.പി.ഐ.എം സഖ്യം; യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയം പരാജയപ്പെടുത്തി എല്‍.ഡി.എഫ് അധികാരത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മലയന്‍കീഴ് പഞ്ചായത്തില്‍ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ബി.ജെ.പിയുടെ സഹായത്തോടെയാണ് എല്‍.ഡി.എഫ് ഭരണം നിര്‍ത്തിയത്. സി.പി.ഐ.എമ്മും ബി.ജെ.പിയും ഒന്നിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റായി എസ്. ചന്ദ്രന്‍നായര്‍ തുടരും.


Also Read: ‘ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും എല്‍.ഡി.എഫ് തന്നെ അധികാരത്തിലെത്തും’; ടൈംസ് ഓഫ് ഇന്ത്യയുടെ അഭിപ്രായ സര്‍വ്വേയില്‍ പിണറായി സര്‍ക്കാറിന് പാസ് മാര്‍ക്ക് മാത്രം


ആകെ 20 അംഗങ്ങളാണ് പഞ്ചായത്തില്‍ ഉള്ളത്. ഇതില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും എട്ട് വീതമാണ് അംഗങ്ങള്‍. ഇത് കൂടാതെ ബി.ജെപിയ്ക്ക് രണ്ട്, ജെ.ഡി.യുവിന് രണ്ട് എന്നിങ്ങനെയാണ് ബാക്കി അംഗങ്ങള്‍.

നറുക്കെടുപ്പിലൂടെയാണ് കഴിഞ്ഞ തവണ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തെരഞ്ഞെടുത്തത്. പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട ചന്ദ്രന്‍നായരുടെ ആവശ്യം കോണ്‍ഗ്രസ് നിരാകരിച്ചതിനെ തുടര്‍ന്ന് സി.പി.ഐ.എം പിന്തുണയോടെയാണ് അദ്ദേഹം പ്രസിഡന്റായത്.


Don”t Miss: പാലിയേക്കരയിലെ ടോള്‍ കൊള്ള നിയമസഭയില്‍ ഉന്നയിച്ച് പൂഞ്ഞാര്‍ സിംഹം; ശക്തമായ നടപടി വേണം; പി.സി ജോര്‍ജ്ജ് നേരിട്ട് ഇറങ്ങുമെന്നും സൂചന


കോണ്‍ഗ്രസ് പിന്തുണയോടെയാണ് ജെ.ഡി.യു തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ചന്ദ്രന്‍നായര്‍ സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്നപ്പോള്‍ മറ്റൊരു ജെ.ഡി.യു അംഗമായ ആര്‍. സരോജിനി യു.ഡി.എഫില്‍ തന്നെ നിലയുറച്ചു. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെയാണ് യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

എന്നാല്‍ അപ്രതീക്ഷിതമായാണ് സി.പി.ഐ.എം-ജെ.ഡി.യു സഖ്യത്തെ ബി.ജെ.പി പിന്തുണച്ചത്.

We use cookies to give you the best possible experience. Learn more