| Thursday, 6th March 2014, 6:31 pm

പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് സി.പി.ഐ.എമ്മിന്റെ അപഹാസ്യത തുറന്നുകാട്ടി: കെ.കെ രമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]കണ്ണൂര്‍: കെ.സി രാമ ചന്ദ്രന് ടി.പിയോടുള്ള വ്യക്തി വൈരാഗ്യമാണ് ടി.പി ചന്ദ്രശേഖരന്‍ വധത്തിന് കാരണമായതെന്നുള്ള പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടിലൂടെ തങ്ങളുടെ അപഹാസ്യതയാണ് സി.പി.ഐ.എം തുറന്നുകാട്ടിയതെന്ന് ടി.പിയുടെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ.

ഗൂഡാലോചനയില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് കോടതി പോലും വിധിച്ചിട്ടും ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണ് പാര്‍ട്ടിയുടെ ഭാഗത്ത്‌നിന്നും ഉണ്ടായതെന്നും സി.പി.ഐ.എം ഇത്രയും അധപതിച്ചെന്നും രമ പ്രതികരിച്ചു.

“പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ എന്നുള്ളത് തന്നെ കബളിപ്പിക്കലാണ്. അങ്ങനെ ഒന്നുണ്ടെങ്കില്‍ കമ്മീഷനില്‍ ആരൊക്കെയുണ്ട്? തെളിവെടുപ്പ് നടത്തിയിട്ടുണ്ടോ? കമ്മീഷന്‍ എന്നുള്ളത് പാര്‍ട്ടി നേതാവ് വി.എസ് അച്യുതാനന്ദന്‍ പോലും അറിഞ്ഞിട്ടില്ല. വ്യക്തമായ ആസൂത്രണത്തിന്റെ ഫലമായുള്ള തിരക്കഥയാണ് പാര്‍ട്ടി പുറത്തുവിട്ട കമ്മീഷന്‍ റിപ്പോര്‍ട്ട്” അവര്‍ പറഞ്ഞു.

ജനങ്ങളെ കബളിപ്പിച്ചതിനുള്ള തിരിച്ചടി അധികം വൈകാതെ ജനങ്ങളില്‍നിന്നും സി.പി.ഐ.എം നേരിടുമെന്നും രമ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more