| Monday, 23rd January 2017, 10:05 am

സി.പി.ഐ.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫിസിനു നേരെ ബോംബേറ്: ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരേയും ബോംബേറ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സി.പി.ഐ.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫിസിനു നേരെ ബോംബേറ്. മാരകശേഷിയുള്ള രണ്ടു ബോംബുകളാണ് എറിഞ്ഞത്. പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം.

ഓഫിസിനോടു ചേര്‍ന്നുള്ള കെ.കെ.എന്‍. പരിയാരം സ്മാരക ഹാളിനു നേരെയാണ് ബോംബുകള്‍ എറിഞ്ഞത്. കെട്ടിടത്തിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തകര്‍ന്നു ചുമരിനു വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. സംഭവം നടന്ന ഉടനെ തന്നെ പൊലീസ് സ്ഥലത്തെത്തിയിരുന്നു.

ഇന്നലെ അര്‍ധരാത്രിയോടെ തലശ്ശേരി കോടിയേരി ലോക്കല്‍ കമ്മിറ്റി അംഗം സുജിത്തിന്റെ വീടിന് നേരെയും ബോംബ് ആക്രമണം ഉണ്ടായിരുന്നു.


ബോംബ് സുജിത്തിന്റെ വീടിന്റെ മുറ്റത്ത് വീണ് പൊട്ടി. സുജിത്തിനെ ലക്ഷ്യമിട്ടായിരുന്നു ആര്‍.എസ്.എസിന്റെ ആക്രമണമെന്നും പിന്നില്‍ ബി.ജെ.പി ആര്‍.എസ്.എസ് ഗുണ്ടകളാണെന്നും സി.പി.ഐ.എം ആരോപിച്ചു.

ഇന്നലെ അര്‍ധരാത്രിക്ക് ശേഷം കണ്ണൂര്‍ ജില്ലയില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍.എസ്.എസുകാര്‍ അക്രമം അഴിച്ചുവിടുന്നതായി റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു പത്തിനു തളിപ്പറമ്പില്‍ പ്രതിഷേധ പ്രകടനം നടക്കും. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ആര്‍.എസ്.എസ് കാര്യാലയത്തിനു നേരെയും ബോംബേറ് നടന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more