കോഴിക്കോട്: പന്തീരങ്കാവില്‍ യുവാക്കള്‍ക്കുമേല്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തിയതില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സി.പി.ഐ.എം. യു.എ.പി.എ ചുമത്തി അറസ്റ്റിലായ സി.പി.ഐ.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും മുന്‍കാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.
സി.പി.എം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയുടെതാണ് തീരുമാനം. മൂന്നംഗ അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
ഇരുവരുടെയും കഴിഞ്ഞകാല സംഘടനാപ്രവര്‍ത്തനവും പാര്‍ട്ടി കമ്മിറ്റികളില്‍ ഇവര്‍ ഉയര്‍ത്തിയ ചര്‍ച്ചകളും നിലപാടുകളുമാണ് അന്വേഷിക്കുന്നത്.
അറസ്റ്റിലായ അലന്‍ മീഞ്ചന്ത ബ്രാഞ്ച് കമ്മറ്റിയംഗവും താഹ ചുങ്കം ബ്രാഞ്ച് കമ്മറ്റിയംഗമാണ്. ഇരു ബ്രാഞ്ച് കമ്മറ്റികളും അടിയന്തരമായി വിളിച്ച് പാര്‍ട്ടി അംഗങ്ങളില്‍ നിന്നും കമ്മീഷന്‍ മൊഴി എടുക്കും.
അറസ്റ്റിന് പിന്നാലെ ഇരുവരുടെയും ലോക്കല്‍ കമ്മിറ്റികള്‍ പിന്തുണയായി രംഗത്തുവന്നിരുന്നു. ഇരുവര്‍ക്കുമെതിരെ നടപടി എടുക്കരുതെന്നാണ് ലോക്കല്‍ കമ്മിറ്റികളിലെ ഭൂരിപക്ഷാഭിപ്രായം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ