കോഴിക്കോട്: സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന 12 സി.പി.ഐ.എം-കോണ്‍ഗ്രസ് നേതാക്കള്‍ നാളെ പത്തനംതിട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ബി.ജെ.പിയില്‍ ചേരുമെന്ന് പി.എസ് ശ്രീധരന്‍പിള്ള. ഈ നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വം കൈമാറിയിട്ടുണ്ട്. നാളെ നടക്കുന്ന ചടങ്ങില്‍ ഇവര്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരും. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
എല്ലാ വര്‍ഷവും അഞ്ച് കോടിയിലേറെ പേര്‍ എത്തുന്ന ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സി.പി.ഐ.എം നടത്തുന്നതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. ഒറ്റപ്പെട്ട കോടതിവിധി നടപ്പാക്കുന്നതിനു പകരം സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പാക്കാനുള്ള ശ്രമമാണ് ശബരിമല വിഷയത്തില്‍ നടക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
മതാചാരങ്ങള്‍ അനുഷ്ഠിക്കുകയോ മതാചാരങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നാണ് കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ തെറ്റുതിരത്തല്‍ രേഖയില്‍ പറയുന്നത്. ഈ തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് വളഞ്ഞ വഴിയില്‍ ഇക്കാര്യം നടപ്പിലാക്കുന്നത്. നാണക്കേടോ നിന്റെ പേരോ സി.പി.ഐ.എം എന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.
എന്ത് അടിച്ചമര്‍ത്തല്‍ ഉണ്ടായാലും അടിയന്തരാവസ്ഥയെ നേരിട്ടതുപോലെ സഹന സമരത്തിലൂടെ ഇതിനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമല്ലെന്നും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ജുഡീഷ്യറിക്ക് അഡ്മിനിസ്ട്രേറ്റീവ് ചുമതല കൊടുത്ത ഏക സംവിധാനമാണ് ശബരിമല. കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനാണ് ഇക്കാര്യത്തില്‍ ചുമതലയുള്ളത്. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അവിടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
സി.പി.ഐ.എമ്മുകാര്‍ വന്നില്ലെങ്കില്‍ കേരളത്തിലെ അമ്പലങ്ങളും പള്ളികളും അടച്ചിടേണ്ടിവരുമെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പറയുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് തെറ്റുതിരുത്തല്‍ രേഖ പ്രകാരം പാര്‍ട്ടി തെറ്റുതിരുത്തിയോ എന്നാണ് അദ്ദേഹത്തോട് ചോദിക്കാനുള്ളത്. തെറ്റുതിരുത്തലില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.
അതേസമയം, ശ്രീധരന്‍പിള്ളയുടെ പ്രസ്താവന വെറും ദിവാസ്വപ്നമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ആരും ബി.ജെ.പിയിലേക്ക് പോകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ സി.പി.ഐ.എം നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.