അഗര്‍ത്തല: സി.പി.ഐ.എമ്മും കോണ്‍ഗ്രസും കൈകോര്‍ക്കാന്‍ തീരുമാനിച്ചതതോടെ ത്രിപുര ബാര്‍ അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേടിയത് വന്‍വിജയം. പ്രസിഡണ്ട്, സെക്രട്ടറി ഉള്‍പ്പെടെ സ്ഥാനങ്ങള്‍ സഖ്യം നേടി.
15ല്‍ 12 സീറ്റിലാണ് സി.പി.ഐ.എമ്മും കോണ്‍ഗ്രസും പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ബി.ജെ.പി പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് 3 സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ.
മൃണാള്‍ കാന്തി ബിശ്വാസ്, സുഭാഷിസ് ദേ, കൗശിക് ഇന്ദു എന്നിവരാണ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് വിജയിച്ചവര്‍. മിതാലി നന്ദി, സുജോയ് സര്‍ക്കാര്‍ എന്നിവരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചത്.
ബി.ജെ.പിയുടെ വഴിവിട്ട ഭരണത്തിനെതിരെയുള്ള ആദ്യപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് ത്രിപുര കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും മുതിര്‍ന്ന അഭിഭാഷകനുമായ പിജൂഷ് കാന്തി ബിശ്വാസ് പറഞ്ഞു. കോണ്‍ഗ്രസും സി.പി.ഐ.എമ്മും ചേര്‍ന്നുണ്ടായ അവിശുദ്ധ സഖ്യത്തിന്റെ ഫലമായാണ് തങ്ങള്‍ തോറ്റുപോയതെന്ന് ബി.ജെ.പി ലീഗല്‍ സെല്‍ അദ്ധ്യക്ഷന്‍ ബിശ്വജിത്ത് ദേബ് പറഞ്ഞു.