ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ കാര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നതിനെതിരെ സി.പി.ഐ.എം. സുപ്രീം കോടതി വിധിയില്‍ രാമക്ഷേത്ര നിര്‍മ്മാണം നടത്തുന്നതിന് വേണ്ടി ട്രസ്റ്റിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അതിന് വിരുദ്ധമായുള്ള സര്‍ക്കാര്‍ നടപടികള്‍ സുപ്രീം കോടതി വിധിയ്ക്കും ഭരണഘടനയ്ക്കും എതിരായുള്ള നടപടിയാണെന്നും സി.പി.ഐ.എം വിമര്‍ശിച്ചു.
1992 ഡിസംബര്‍ ആറിന് നടന്ന ബാബ്‌റി മസ്ജിദ് ധ്വംസനം ക്രമിനല്‍ നടപടിയാണെന്ന് സുപ്രീം കോടതി വിധി പറയുന്നു. അതിലെ കുറ്റക്കാരെ ശിക്ഷിക്കുന്നതിന് പകരം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുന്നതിലൂടെ ആ ധ്വംസന നടപടിയെ നീതികരിക്കാന്‍ കഴിയില്ലെന്നും സി.പി.ഐ.എം പറഞ്ഞു.
മതവികാരം ചൂഷണം ചെയ്യാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അതിനെ ചെറുക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു. അയോധ്യ രാമക്ഷേത്ര ഭൂമി പൂജയ്ക്ക് ബി.ജെ.പി മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിക്കും, മുരളി മനോഹര്‍ ജോഷിക്കും ക്ഷണം ലഭിച്ചില്ലെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
എന്നാല്‍ എല്‍.കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും തീര്‍ച്ചയായും ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുമെന്നും മറ്റു നേതാക്കളെ ക്ഷണിച്ചതുപോലെ തന്നെ ഇവരേയും ഫോണില്‍ ബന്ധപ്പെടുമെന്നുമാണ് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക