ഇടുക്കി: സബ് കളക്ടര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എയോട് വിശദീകരണം തേടുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍. തെറ്റായ പരാമര്‍ശം പാര്‍ട്ടിയ്ക്ക് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സബ് കളക്ടറോട് സംസാരിച്ചത് ശരിയായ രീതിയിലാണോയെന്ന് പരിശോധിക്കുമെന്നും കെ.കെ ജയചന്ദ്രന്‍ പറഞ്ഞത്.
എം.എല്‍.എയുടെ പരാമര്‍ശത്തിനെതിരെ സി.പി.ഐയും രംഗത്തെത്തി. പദവിയ്ക്ക് നിരക്കാത്ത പരാമര്‍ശമാണ് എം.എല്‍.എ നടത്തിയതെന്നായിരുന്നു സി.പി.ഐ ജില്ലാ സെക്രട്ടറി ശിവരാമന്‍ പറഞ്ഞത്.
ALSO READ: ‘ഗോ ബാക്ക് മോദി’; മോദി സന്ദര്‍ശനത്തിനെതിരെ ആന്ധ്രപ്രദേശില്‍ പ്രതിഷേധം ശക്തം
അതേസമയം അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് രാജേന്ദ്രന്‍ എം.എല്‍.എക്കെതിരേ ദേവികുളം സബ് കളക്ടര്‍ പരാതി നല്‍കി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ജില്ലാ കളക്ടറെയും നേരിട്ട് ഫോണില്‍വിളിച്ചാണ് സബ് കളക്ടര്‍ രേണുരാജ് തന്റെ പരാതി അറിയിച്ചത്. തിങ്കളാഴ്ച സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ സഹിതം വിശദമായ പരാതി നല്‍കും.
മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സിന്റെ നിര്‍മാണം തടയാനെത്തിയ റവന്യൂ സംഘത്തെ എസ്. രാജേന്ദ്രന്‍ എം.എല്‍.എ തടഞ്ഞതും സബ് കളക്ടര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയതുമാണ് വിവാദത്തിന് കാരണമായത്.
കെട്ടിടനിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സബ് കളക്ടര്‍ രേണുരാജിന് ബുദ്ധിയില്ലെന്നും ഐ.എ.എസ്. കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം. നിര്‍മാണം തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നില്‍വച്ചാണ് എം.എല്‍.എ. ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്.
എന്നാല്‍ സംഭവം വിവാദമായതോടെ സബ് കളക്ടറെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്നും അവര്‍ തന്നെയാണ് അധിക്ഷേപിച്ചതെന്നും എസ്. രാജേന്ദ്രന്‍ എം.എല്‍.എ. പ്രതികരിച്ചിരുന്നു. സ്റ്റോപ്പ് മെമ്മോയെക്കുറിച്ച് ചോദിച്ചപ്പോള്‍ സബ് കളക്ടര്‍ തന്നോട് പോയി പണിനോക്കാന്‍ പറഞ്ഞെന്നും അദ്ദേഹം ആരോപിച്ചു.
WATCH THIS VIDEO: