തിരുവനന്തപുരം: മൂന്നാര്‍ ഇരപതേക്കറയിലെ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ വൈദ്യൂത വകുപ്പ് മന്ത്രി എം.എം മണിയ്‌ക്കെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത. സി.പി.എ.എം സെക്രട്ടറിയേറ്റ് യോഗം അവസനിച്ചതിന് പിന്നാലെയാകും മണിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാവുക.
സെക്രട്ടറിയേറ്റ് യോഗത്തില്‍ മണിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടിയേയും മുന്നണിയെയും പ്രതിരോധത്തിലാക്കിയെന്നു യോഗം വിലയിരുത്തി. പ്രസ്താവനയില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നും വാക്കുകള്‍ മന്ത്രിക്ക് ചേര്‍ന്നതല്ലെന്നും യോഗത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നു.
എം.എം മണി രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നു നിയമസഭ സ്തംഭിപ്പിച്ചിരുന്നു. മണിയുടേയും മുഖ്യമന്ത്രിയുടേയും വിശദീകരണങ്ങളില്‍ തൃപ്തരാകാത്ത പ്രതിപക്ഷം മണി രാജി വെക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മണിയുടെ രാജി ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തുന്ന നിരാഹാര സമരം മൂന്നാറില്‍ തുടരുകയാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് സി.ആര്‍ നീലകണ്ഠനും അവിടെ നിരാഹാരമിരിക്കുന്നുണ്ട്. മണിയുടെ പ്രസംഗത്തെ ആദ്യം വിമര്‍ശിച്ച മുഖ്യമന്ത്രി ഇന്ന് നിയസഭയില്‍ മണിയെ ന്യായീകരിച്ച് രംഗത്തെത്തി. മണിയുടേത് നാടന്‍ പരാമര്‍ശമാണെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.