തിരുവനന്തപുരം: പ്രളയക്കെടുതിക്കിടെ ജര്‍മ്മനിയില്‍ പര്യടനത്തിന് പോയ സംഭവത്തില്‍ മന്ത്രി രാജുവിനെ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് പരസ്യമായി ശാസിക്കുകയാണെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. ദുരന്തമുണ്ടായപ്പോള്‍ യാത്ര നടത്തിയത് അനുചിതമാണ്. മതിയായ അനുമതി വാങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ യാത്ര. എന്നാല്‍ സാഹചര്യം മനസിലാക്കി അദ്ദേഹം പ്രവര്‍ത്തിക്കണമായിരുന്നുവെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കാല്ലാതെ ഇനിയൊരു സി.പി.ഐ മന്ത്രിയും വിദേശത്ത് പോകില്ലെന്നും കാനം പറഞ്ഞു.
കേരളത്തില്‍ പ്രളയദുരിതത്തിനിടെ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി വിദേശ പര്യടനത്തിനു പോയത് ഏറെ വിവാദമായിരുന്നു. ഓഗസ്റ്റ് 16 നായിരുന്നു മന്ത്രിയുടെ ജര്‍മനി യാത്ര. പ്രളയസമയത്ത് വിദേശത്ത് പോയത് തെറ്റായിപ്പോയെന്ന് കേരളത്തില്‍ തിരിച്ചെത്തിയ ശേഷം രാജു പറഞ്ഞിരുന്നു.