| Thursday, 1st March 2018, 5:09 pm

കെ.എം മാണിക്കെതിരെ ആഞ്ഞടിച്ച് സി.പി.ഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്; സി.പി.ഐ.എമ്മിനെതിരെയും വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കെ.എം മാണിയെ മുന്നണിയിലെടുക്കേണ്ടെന്ന നിലപാടിലുറച്ച് സി.പി.ഐ സംസ്ഥാന സമ്മേളനം. സര്‍ക്കാരിനെതിരെയും സി.പി.ഐ.എമ്മിനെതിരെയും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം.

മാണിയെ മുന്നണിയിലെടുത്താല്‍ അടിത്തറ ഉറക്കുകയല്ല, ഇളകുകയാണ് ചെയ്യുക. ഇത് മുന്നണിയുടെ പ്രതിച്ഛായ തകര്‍ക്കും. അഴിമതിക്കാരെയും അവസരവാദികളെയും മുന്നണിയില്‍ കൂട്ടാമെന്ന വ്യാമോഹം വേണ്ട. ഇത് വിപരീത ഫലമാണുണ്ടാക്കുക എന്ന് പ്രവര്‍ത്ത റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇത്തരക്കാരെ മുന്നണിയില്‍ കൂട്ടിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് മുന്‍പ് തന്നെ വ്യക്തമായതാണ്. ഡി.ഐ.സിയേയും പി.ജെ ജോസഫിനെയും കൂട്ടിയത് ഉദാഹരണം.

സി.പി.ഐ.എമ്മിനെതിരെയും പരോക്ഷമായി വിമര്‍ശനമുണ്ട്. ഇടതുമുന്നണിയില്‍ ആരും ആര്‍ക്കും മുകളിലല്ല, ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ഇടതു മുന്നണി പ്രവര്‍ത്തിക്കുന്നതെന്ന് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി.

വിവരാവകാശ നിയമം ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചെന്നും തോമസ് ചാണ്ടി വിഷയം സര്‍ക്കാരിന് കളങ്കമുണ്ടാക്കിയെന്നും സി.പി.ഐ ആരോപിച്ച സി.പി.ഐ വിജിലന്‍സിനെ സ്വതന്ത്രമാക്കണമെന്നും ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more