കണ്ണൂര്‍: വേദങ്ങളെക്കുറിച്ചും ഉപനിഷത്തുകളെക്കുറിച്ചും ആഴത്തില്‍ പഠിക്കുക എന്ന ലക്ഷ്യവുമായി സി.പി.ഐ സംഘടിപ്പിക്കുന്ന മൂന്ന് ദിന സെമിനാറിന് കണ്ണൂരില്‍ തുടക്കമായി.
പൗരാണിക ഭാരതീയ വിജ്ഞാന ശാഖകളായ വേദങ്ങളെയും ഉപനിഷത്തുകളെയും കുറിച്ച് അണികള്‍ക്കിടയില്‍ ധാരണയുണ്ടാക്കുക എന്നതാണ് ഭാരതീയം എന്ന പേരില്‍ നടത്തുന്ന സെമിനാറിന്റെ പ്രധാന ലക്ഷ്യം.
സംഘപരിവാര്‍ സംഘടനകളുയര്‍ത്തുന്ന തീവ്ര ഹിന്ദുത്വ നിലപാടുകളെ എതിര്‍ക്കാന്‍ ഭാരതീയ പാരമ്പര്യങ്ങളെക്കുറിച്ച് ധാരണയുണ്ടാവണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.
എന്‍.ഇ ബല്‍റാം ട്രസ്റ്റാണ് പരാപാടിയുടെ സംഘാടിപ്പിക്കുന്നത്. മഹാഭാരതത്തിലെ മാനുഷിക ഭാവങ്ങള്‍, ഉപനിഷത്തുകളും ക്രൈസ്തവ ദര്‍ശനവും, ഹിന്ദുമത രൂപീകരണവും ഭാരത ദര്‍ശനവും തുടങ്ങിയ വിഷയങ്ങളാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നത്.
ദേശീയ ജനറല്‍ സെക്രട്ടറി ഡി.രാജയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. വേദവും ഇതിഹാസങ്ങളിലും സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിക്കുന്ന കാര്യങ്ങളെ പ്രതിരോധിക്കാന്‍ കഴിയണമെങ്കില്‍ ഈ വിഷയങ്ങളില്‍ കാര്യമായ ധാരണയുണ്ടായിരിക്കണമെന്ന നിലപാടിലാണ് സി.പി.ഐ സെമിനാര്‍ സംഘടിപ്പിക്കുന്നത്.