'ഗോഡ്ഫാദര്‍മാരില്ലാത്തതിനാല്‍ മന്ത്രിയാക്കിയില്ല'; വിവാദ പരാമര്‍ശത്തില്‍ ബിജിമോള്‍ക്ക് സി.പി.ഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്
Daily News
'ഗോഡ്ഫാദര്‍മാരില്ലാത്തതിനാല്‍ മന്ത്രിയാക്കിയില്ല'; വിവാദ പരാമര്‍ശത്തില്‍ ബിജിമോള്‍ക്ക് സി.പി.ഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st July 2016, 10:20 am

bijimol
തിരുവനന്തപുരം:  തിരുവനന്തപുരം:  ഇ.സ് ബിജിമോള്‍ എം.എല്‍.എക്കെതിരെ സി.പി.ഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഗോഡ്ഫാദര്‍മാരില്ലാത്തതാണ് തനിക്ക് മന്ത്രിയാകാന്‍ കഴിയാത്തതെന്ന് കലാകൗമുദി ആഴ്ചപതിപ്പിന്
നല്‍കിയ അഭിമുഖത്തില്‍ ബിജിമോള്‍ പറഞ്ഞിരുന്നു. സി.പി.ഐ എക്‌സിക്യൂട്ടീവാണ് നോട്ടീസയച്ചത്. ബിജിമോളുടെ പരാമര്‍ശം അവഹേളനമാണെന്നും അത്യന്തം നാണക്കേടാണെന്നും സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി.

വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലെ മറ്റു പരാമര്‍ശങ്ങളുടെ പേരില്‍ സി.പി.ഐ ഇടുക്കി ജില്ലാ കമ്മിറ്റിയും വിശദീകരണം തേടിയിരുന്നു. തനിക്ക് തെറ്റുപറ്റിയെന്നാണ് ബിജിമോള്‍ ഇതിന് നല്‍കിയ വിശദീകരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ഇടുക്കി ജില്ലയിലെ ഉന്നത സി.പി.ഐ നേതാവ് ശ്രമിച്ചുവെന്നായിരുന്നു ആരോപണം. ഭക്ഷണത്തില്‍ വിഷം നല്‍കി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ബിജിമോള്‍ ആരോപണമുന്നയിച്ചിരുന്നു.

3 തവണ പീരുമേടില്‍ നിന്നും എം.എല്‍.എയായ ബിജിമോള്‍ ഇത്തവണ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നു. ഇതിലുള്ള നിരാശയാണ് ബിജിമോളെ ഇത്തരത്തില്‍ പറയിപ്പിച്ചതെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.