കൊല്ലം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ നടത്തിയ വ്യക്തിഹത്യയും സംഘി ആരോപണവുമാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായതെന്ന് സി.പി.ഐ അവലോകനം.
സി.പി.ഐയുടെ കൊല്ലം ജില്ലാ എക്‌സിക്യൂട്ടീവില്‍ നടന്ന തെരഞ്ഞെടുപ്പ് അവലോകനത്തിലാണ് വിലയിരുത്തല്‍ നടത്തിയത്. പ്രചാരണത്തിന് എത്തിയ ചില സി.പി.ഐ.എം നേതാക്കള്‍ പ്രേമചന്ദ്രനെതിരെ അതിര് വിട്ട് സംസാരിച്ചെന്നും ജില്ലാ എക്‌സിക്യൂട്ടീവില്‍ നിരീക്ഷണമുയര്‍ന്നു.
പത്തനാപുരത്ത് കേരള കോണ്‍ഗ്രസ് ബി ഉണ്ടായിട്ടും തെരഞ്ഞെടുപ്പില്‍ പ്രയോജനമുണ്ടായില്ലെന്നും ജില്ലാ എക്‌സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. അതേസമയം കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്റെ സ്വീകരണ യോഗത്തിനിടെ ഇന്ന് അക്രമണം ഉണ്ടായി. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. ഒരു പൊലീസുകാരനും പരിക്കേറ്റു.