കെജ്‌രിവാളിന് പിന്തുണയുമായി സി.പി.ഐ(എം.എല്‍)
India
കെജ്‌രിവാളിന് പിന്തുണയുമായി സി.പി.ഐ(എം.എല്‍)
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th April 2014, 12:39 am

kejriwal-new[share]

[] പാറ്റ്‌ന: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് പിന്തുണയുമായി സി.പി.ഐ.(എം.എല്‍) രംഗത്തെത്തി. വാരണസിയില്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയ്‌ക്കെതിരെ മത്സരിക്കുന്ന കെജ്‌രിവാളിന്റെ നിലപാടിനോട് പാര്‍ട്ടി എല്ലാ വിധത്തിലും യോജിക്കുന്നുവെന്ന് സി.പി.ഐ.(എം.എല്‍) ജനറല്‍ സെക്രട്ടറി ദീപാംഗര്‍ ഭട്ടാചാര്യ വ്യക്തമാക്കി.

മോദിയുടെ പരാജയപ്പെടുത്താന്‍ പൂര്‍ണ്ണ പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയ അദ്ദേഹം മോദിയുടെ വര്‍ഗ്ഗീയ നിലപാടിനെയും കോര്‍പ്പറേറ്റ് വികസന രീതിയെയും തുറന്ന് കാണിച്ച് പ്രചരണം നടത്താന്‍ പാര്‍ട്ടി അംഗങ്ങള്‍ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വാരാണസിയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടയില്‍ കെജ്‌രിവാള്‍ ആക്രമിക്കപ്പെടുമ്പോഴും കെജ്‌രിവാളിന് പിന്തുണയേറുകയാണ്. കെജ്‌രിവാള്‍ രാജ്യദ്രോഹിയാണെന്ന് നരേന്ദ്ര മോദി നേരത്തെ വിമര്‍ശിച്ചിരുന്നു. എന്നല്‍ ഈ പരാമര്‍ശത്തിന് പിറകെ കെജ്‌രിവാളിന്റെ ഗ്രാഫ് ഉയരുകയാണുണ്ടായത്.