| Friday, 14th November 2014, 6:17 pm

നിറ്റാ ജലാറ്റിന്‍ കമ്പനി ആക്രമണം: ഉത്തരവാദിത്വം സി.പി.ഐ മാവോയിസ്റ്റ് ഏറ്റെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്


കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിലെ നിറ്റ ജലാറ്റിന്‍ കമ്പനി അടിച്ചു തകര്‍ത്തതിന്റെ ഉത്തരവാദിത്വം സി.പി.ഐ മാവോയിസ്റ്റ് ഏറ്റെടുത്തു. തൃശൂരില്‍ മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത വാര്‍ത്താക്കുറിപ്പിലൂടെയാണ് അക്രമണത്തിന്റെ ഉത്തരവാദിത്വം മാവോയിസ്റ്റുകള്‍ ഏറ്റെടുത്തത്. സംഘടനയുടെ പശ്ചിമ മേഖലാ സമിതിക്ക് കീഴിലുള്ള അര്‍ബന്‍ ആക്ഷന്‍ ടീമാണ്  ആക്രമത്തിന് പിന്നിലെന്ന് വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

തൃശൂരില്‍ കാതിക്കുടം ജനത നടത്തുന്ന നിറ്റാ ജലാറ്റിന്‍ വിരുദ്ധ സമരം അടിച്ചമര്‍ത്തപെടുകയാണെന്നും ഈ സാഹചര്യത്തിലാണ് സംഘടന അക്രമം സംഘടിപ്പിച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കൊച്ചിയില്‍ നടത്തിയത് പ്രതീകാത്മകമാണെന്നും കമ്പനി അടച്ചു പൂട്ടിയില്ലെങ്കില്‍ ശക്തമായ അക്രമണം നടത്തുമെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കേരളത്തില്‍ നിലവില്‍ നടക്കുന്ന സദാചാര ഗുണ്ടായിസത്തെ കുറിച്ചും വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശമുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മുഖം മൂടിയണിഞ്ഞ ഒരു സംഘം നിറ്റ ജലാറ്റിന്‍ കമ്പനി ആക്രമിച്ചിരുന്നത്. ഓഫീസും പരിസരത്തെ കാറും അടിച്ചു തകര്‍ത്ത ശേഷം ലഘുലേഘകള്‍ വിതറിയായിരുന്നു സംഘം രക്ഷപെട്ടിരുന്നത്. ഇതിന് ശേഷം കണ്ടാലറിയാവുന്ന ഒന്‍പതു പേര്‍ക്കെതിരെ യു.എ.പി.എ പ്രകാരം കുറ്റവും പോലീസ് ചുമത്തിയിരുന്നു. നിലവില്‍ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കടക്കം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസ്.
്‌

We use cookies to give you the best possible experience. Learn more