Advertisement
Kerala News
സി.പി.ഐ.എം പ്രവര്‍ത്തകന്റെ കൊലപാതകം; മഞ്ചേശ്വരം താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍: പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 06, 02:09 am
Monday, 6th August 2018, 7:39 am

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉപ്പളയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് മഞ്ചേശ്വരം താലൂക്കില്‍  ഇന്ന് ഉച്ചയ്ക്കുശേഷം ഹര്‍ത്താല്‍ ആചരിക്കും. പ്രതികളെക്കുറിച്ച് കൃത്യമായ സൂചന കിട്ടിയെന്നും ഉടന്‍ പിടിയിലാകുമെന്നും മഞ്ചേശ്വരം പൊലീസ് വ്യക്തമാക്കി.

സോങ്കാല്‍ പ്രതാപ് നഗര്‍ സ്വദേശിയായ സിദ്ധിക്ക് രാത്രിയോടെ വീട്ടിലേക്ക് പോകുംവഴി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ധീക്കിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.


Read Also : ഹിന്ദുധര്‍മത്തെപ്പറ്റി ആര്‍.എസ്.എസ് സംവാദത്തിനു തയ്യാറുണ്ടോ?: മോഹന്‍ ഭഗവതിനെ വെല്ലുവിളിച്ച് സ്വാമി അഗ്നിവേശ്


 

ഖത്തറില്‍ ജോലി ചെയ്യുന്ന സിദ്ദീഖ് പത്തു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. സംഭവത്തെ തുടര്‍ന്ന് കുമ്പള സി.ഐ പ്രേംസദന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആണെന്ന് സി.പി.ഐ.എം നേതൃത്വം ആരോപിച്ചു. പ്രകോപനമില്ലാതെയാണ് ആര്‍.എസ്.എസ് സംഘം അക്രമം അഴിച്ചു വിട്ടതെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും സി.പി.ഐ.എം നേതാക്കള്‍ പറഞ്ഞു.