തിരുവനന്തപുരം: രാജ്യദ്രോഹക്കേസില്‍ അന്വേഷണം നേരിടുന്ന ചലച്ചിത്ര പ്രവര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുല്‍ത്താനക്ക് പിന്തുണയുമായി സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കി. ഐഷ സുല്‍ത്താനയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാനുള്ള ലക്ഷദ്വീപ് പൊലീസിന്റെ ഹീനമായ നീക്കത്തില്‍ പ്രമേയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.
പൗരാവകാശം ചവിട്ടിമെതിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്റെ നയമാണ് ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കുന്നത്. ഐഷയ്ക്കുനേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനവും പൗരാവകാശ ധ്വംസനവുമാണ്. ഈ നടപടിയില്‍ സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി പ്രതിഷേധിക്കുകയും ഇതിനെതിരായി ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്താന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നതായി പ്രമേയത്തില്‍ പറയുന്നു.
ഐഷയെ ചോദ്യംചെയ്യലില്‍ കേസ് ചാര്‍ജ്ജ് ചെയ്യാനുള്ള യാതൊരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല. ജൂലൈ എട്ടിന് കവരത്തി പൊലീസ് സംഘം ഒരു വാറന്റുമായി വന്ന് ഐഷ ഇപ്പോള്‍ താമസിക്കുന്ന കാക്കനാട്ടുള്ള ഫ്ളാറ്റില്‍ റെയ്ഡ് നടത്തി. അവിടെ അരിച്ചുപെറുക്കിയിട്ടും തക്കതായതൊന്നും കണ്ടെടുക്കാനായില്ല. എന്നാല്‍ ഐഷയുടെ സഹോദരന്റെ ലാപ്ടോപ്പ് അവര്‍ കസ്റ്റഡിയിലെടുത്തെന്നും സി.പി.ഐ.എം. പ്രമേയത്തില്‍ പറഞ്ഞു.
‘ചോദ്യംചെയ്യലില്‍ കേസ് ചാര്‍ജ്ജ് ചെയ്യാനുള്ള യാതൊരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല. ജൂലൈ എട്ടിന് കവരത്തി പൊലീസ് സംഘം ഒരു വാറന്റുമായി വന്ന് ഐഷ ഇപ്പോള്‍ താമസിക്കുന്ന കാക്കനാട്ടുള്ള ഫ്ളാറ്റില്‍ റെയ്ഡ് നടത്തി. അവിടെ അരിച്ചുപെറുക്കിയിട്ടും തക്കതായതൊന്നും കണ്ടെടുക്കാനായില്ല. എന്നാല്‍ ഐഷയുടെ സഹോദരന്റെ ലാപ്ടോപ്പ് അവര്‍ കസ്റ്റഡിയിലെടുത്തു,’ സി.പി.ഐ.എം. പ്രമേയത്തില്‍ പറഞ്ഞു.
ലക്ഷദ്വീപ് ഭരണകൂടം ദ്വീപില്‍ നടപ്പാക്കുന്ന ജനവിരുദ്ധമായ പരിഷ്‌ക്കാര നടപടികളെ ദ്വീപ്ജനത ഒന്നിച്ച് എതിര്‍ക്കുകയാണ്. അവരുടെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നതാണ് ഭരണകൂടം ആവിഷ്‌ക്കരിച്ച നടപടികള്‍. ഇതിനെതിരെ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ത്തി എന്നതാണ് ഐഷയ്ക്കെതിരായ നടപടികള്‍ക്ക് കാരണമെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി.