ആലപ്പുഴ: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പുനരന്വേഷണം വേണ്ടെന്ന് സി.പി.ഐ.എം ജില്ലാ നേതൃത്വം. യഥാര്‍ത്ഥ പ്രതികള്‍ സ്വയം പുറത്തു വരുമെന്നാണ് ആലപ്പുഴ ജില്ലാ സെക്രട്ടറി അറിയിച്ചത്. അതേ സമയം പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ പ്രതികളാവുമെന്ന ഭയത്തിലാണ് പുനരന്വേഷണം വേണ്ടെന്ന് സി.പി.ഐ.എം പറയുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കേസില്‍ പുനരന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെയും സി.പി.ഐ.എമ്മിനെയും കോണ്‍ഗ്രസ് വെല്ലുവിളിച്ചു. സി.പി.ഐ.എം ശക്തി കേന്ദ്രമായ കണ്ണര്‍ക്കാടിന് പുറത്തു നിന്ന് ഒരാള്‍ക്ക് സ്മാരകം കത്തിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
കേസില്‍ വെറുതെ വിട്ട പാര്‍ട്ടി പ്രവര്‍ത്തകരെ തിരിച്ചെടുക്കാന്‍ തയ്യാറാണെന്ന് സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞിരുന്നു.
കൃഷ്ണ പിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളായ മുഴുവന്‍ പേരേയും ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി വ്യാഴാഴ്ച വെറുതേ വിട്ടിരുന്നു. വി.എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അടക്കം 5 പേരെയാണ് വെറുതെ വിട്ടത്.
തെളിവുകളുടെ അഭാവത്തിലാണ് ഇവരെ വെറുതെ വിട്ടിരിക്കുന്നത്. പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ വെറുതെ വിട്ടത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ