കോഴിക്കോട്: കാസര്‍ഗോഡ് ഡി.സി.സിയുടെ റിപബ്ലിക് ദിന പോസ്റ്ററില്‍ ഹുന്ദുത്വ നേതാവ് വി.ഡി. സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെട്ടതില്‍ പരിഹാസവുമായി സി.പി.ഐ.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണന്‍. കോണ്‍ഗ്രസില്‍ പുതിയൊരു വിഭാഗം രൂപപ്പെട്ടുവെന്നും ‘ആര്‍.എസ്.എസ് കോണ്‍ഗ്രസ്’ എന്നാണ് അതിന്റെ പേരെന്നും അദ്ദേഹം പരിഹസിച്ചു.
ആര്‍.എസ്.എസ് ശാഖക്ക് കാവല്‍ കിടന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മുതല്‍ റിപബ്ലിക് ദിന പോസ്റ്റില്‍ ഗാന്ധിയെ മാറ്റി സവര്‍ക്കറെ അടിച്ചു കയറ്റിയ ചില ഡി.സി.സി പ്രസിഡന്റുമാര്‍ വരെ ആ വിഭാഗത്തിലുണ്ടെന്നും കെ.ടി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആര്‍.എസ്.എസും മോദിയും പ്രതിസ്ഥാനത്ത് വരുമ്പോള്‍ രക്ഷിക്കാനിറങ്ങുന്ന ആന്റണിയുടെ
മോന്‍ മുതല്‍ തറവാടി നായന്മാര്‍ വരെ ഈ വിഭാഗത്തിലുണ്ടെന്നും കെ.ടി. കുഞ്ഞിക്കണ്ണന്‍ വിമര്‍ശിച്ചു.
‘പുതിയൊരു ജനുസ്സാണിത്. ഒരുതരം അന്തകവിത്ത്. കോണ്‍ഗ്രസിനെ തന്നെ ഇല്ലാതാക്കുന്ന അന്തകവിത്ത്. ആര്‍.എസ്.എസ് കോണ്‍ഗ്രസ്,’ കെ.ടി. കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കാസര്‍ഗോഡ് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച ആശംസാ കാര്‍ഡിലാണ് വി.ഡി. സവര്‍ക്കറും ഉള്‍പ്പെട്ടത്.
ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറിനും സ്വാതന്ത്ര്യ സമര സേനാനികളായ സുഭാഷ് ചന്ദ്രബോസിനും ഭഗത് സിങ്ങിനും ചന്ദ്രശേഖര്‍ ആസാദിനുമൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ഔദ്യോഗിക പോസ്റ്ററില്‍ ഇടംപിടിച്ചത്.
എന്നാല്‍, അബദ്ധം മനസ്സിലായതോടെ ഡി.സി.സി പ്രസിഡന്റ് പോസ്റ്റ് പിന്‍വലിച്ചു. ഡിസൈന്‍ ചെയ്തപ്പോള്‍ അബദ്ധം സംഭവിച്ചതാണെന്നാണ് ഡി.സി.സിയുടെ വിശദീകരണം.
ബി.ബി.സി പുറത്തുവിട്ട ഗുജറാത്ത് കലാപമുമായി ബന്ധപ്പെട്ട ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ ഡോക്യൂമെന്ററി വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും വാദങ്ങളെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂരും, സോഷ്യല്‍ മീഡിയ ചുമതലയുണ്ടായിരുന്ന എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയും എത്തിയിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് അനില്‍ ആന്റണി പിന്നീട് പാര്‍ട്ടി ചുമതലകളില്‍ നിന്ന് രാജിവെക്കുകയും ചെയ്തു.
കെ.ടി. കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്:
നേരത്തെ ഐ കോണ്‍ഗ്രസിനെയും
എ കോണ്‍ഗ്രസിനെയും കുറിച്ച് കേട്ടിരുന്നു.
പിന്നെ എം.എ. ജോണിന്റെ
പരിവര്‍ത്തനവാദി കോണ്‍ഗ്രസിനെ
കുറിച്ചും കാര്‍ത്തികേയനെ പോലുള്ളവര്‍ നേതൃത്വം കൊടുത്ത തിരുത്തല്‍വാദി കോണ്‍ഗ്രസിനെ കുറിച്ചും കേട്ടിരുന്നു.
കാലം കഴിഞ്ഞപ്പോള്‍ സാക്ഷാല്‍ ലീഡര്‍ തന്നെ നേതൃത്വം കൊടുത്ത
ഡി.ഐ.സിയെ കുറിച്ചും കേട്ടിരുന്നു. ഇപ്പോളിതാ കോണ്‍ഗ്രസില്‍
പുതിയൊരു വിഭാഗം,
ആര്‍.എസ്.എസ് കോണ്‍ഗ്രസ് !
ആര്‍.എസ്.എസും മോദിയും പ്രതിസ്ഥാനത്ത് വരുമ്പോള്‍ രക്ഷിക്കാനിറങ്ങുന്ന ആന്റണിയുടെ
മോന്‍ മുതല്‍ തറവാടി നായന്മാര്‍വരെയുണ്ടാവിഭാഗത്തില്‍.
ആര്‍.എസ്.എസ് ശാഖക്ക്
കാവല്‍ കിടന്ന സുധാകരന്‍ മുതല്‍ റിപബ്ലിക് ദിന പോസ്റ്റില്‍ ഗാന്ധിയെ മാറ്റി സവര്‍ക്കറെ അടിച്ചു കയറ്റിയ
ചില ഡി.സി.സി പ്രസിഡന്റുമാര്‍ വരെയുണ്ടാവിഭാഗത്തില്‍.
പുതിയൊരു ജനുസ്സാണിത്. ഒരുതരം അന്തകവിത്ത്.
കോണ്‍ഗ്രസിനെ തന്നെ ഇല്ലാതാക്കുന്ന അന്തകവിത്ത്.
ആര്‍.എസ്.എസ് കോണ്‍ഗ്രസ്.
Content Highlight: CPI M Leader KT Kunhikannan Criticizing Congress Party Leaders